Latest NewsKeralaNews

വിദ്യാർത്ഥിനിയുടെ സമയോചിതമായ ഇടപെടൽ; ഒഴിവായത് വൻ അഗ്നിബാധ

ആലപ്പുഴ: വിദ്യാർത്ഥിനിയുടെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത് വൻ അഗ്നിബാധ. ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിലെ എക്സൈസ് ഓഫീസ് കോമ്പൗണ്ടിലാണ് സംഭവം, ഇവിടെ നിന്ന് പുക ഉയരുന്നത് കണ്ട ആമിന അവിടെയുണ്ടായിരുന്ന ബൈക്കിലേക്കും കാറിലേക്കും സമീപത്തുള്ള തെങ്ങിലേക്കും തീ പടരുന്നുണ്ടെന്നും ബൈക്കിന്‍റെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി. പിതാവ് ഷാജിയും ഈ സമയം ആമിനയ്ക്ക് ഒപ്പമുണ്ടായിരുന്നു.

Read also: ജ​ന​ജീ​വി​ത​ത്തി​ന് ഭീ​ഷ​ണി​യു​യ​ര്‍​ത്തി കാ​ട്ടു​തീ പ​ട​രു​ന്നു; ആളുകളെ ഒഴിപ്പിച്ചു

എസ്റ്റിൻഗ്യൂഷർ പ്രവർത്തിപ്പിക്കാൻ അറിയാമെന്നും തീയണയ്ക്കാൻ വേണ്ടി എത്രയും വേഗം എസ്റ്റിൻഗ്യൂഷർ വേണമെന്നും സ്ഥലത്തുണ്ടായിരുന്ന വനിതാ എക്സൈസ് ജീവനക്കാരോ ആമിനട് ആവശ്യപ്പെടുകയും അതോടൊപ്പം തീ പിടിച്ച വിവരം ആലപ്പുഴ അഗ്നിരക്ഷാ സേനയെ അറിയിക്കുകയും ചെയ്‌തു. എസ്റ്റിൻഗ്യൂഷർ ലഭിക്കാതിരുന്നതിനെ തുടർന്ന് ആമിനയും പിതാവ് ഷാജിയും എക്സൈസ് വനിതാ ജീവനക്കാരും ചേർന്ന് ലഭ്യമായ വെള്ളം ഒഴിച്ച് തീ നിയന്ത്രിച്ചു കൊണ്ടിരുന്നു. തീപിടുത്തമുണ്ടായ തെങ്ങിന് എതിർവശത്ത് നഗരത്തിലെ വലിയ രണ്ട് പെട്രോൾ പമ്പുകൾ ആണ് പ്രവർത്തിക്കുന്നത്. ഉടൻ തന്നെ എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ ബൈക്കിലേയ്ക്കും കാറിലേയ്ക്കും തെങ്ങിന് മുകളിലേക്കും പടർന്ന് കയറിയ തീ പൂർണമായും കെടുത്തി. സ്കൂളിൽ വച്ച് നടന്ന ഫയർ ആന്‍റ് റെസ്ക്യു അവെയർനസ് ക്ലാസ്സിൽ നിന്നാണ് ഈ ധൈര്യവും അറിവും തനിക്ക് ലഭിച്ചതെന്നാണ് ആമിന പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button