Latest NewsKeralaNews

ശിവഗിരി തീര്‍ത്ഥാടനം; ഇന്ന് പ്രാദേശിക അവധി

ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഡിസംബര്‍ 30, 31, ജനുവരി 1 തീയതികളില്‍ വര്‍ക്കലയിലും സമീപപ്രദേശങ്ങളിലുമുള്ള അഞ്ച് സ്‌കൂളുകള്‍ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു. വര്‍ക്കലയിലെ ഗവ. മോഡല്‍ എച്ച്.എസ്.എസ്, ഗവ. എല്‍.പി.എസ്, ഗവ. എല്‍.പി.എസ് എസ്.വി പുരം, ഞെക്കാട് ഗവ. എച്ച്.എസ്.എസ് എന്നീ സ്‌കൂളുകള്‍ക്കാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. ശിവഗിരിയില്‍ സേവനമനുഷ്ടിക്കുന്ന പോലീസുകാര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും താമസസൗകര്യം ഒരുക്കുന്നതിനാണ് അവധി പ്രഖ്യാപിച്ചത്. ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button