Latest NewsNewsIndia

മഹാസഖ്യ മന്ത്രിസഭയിലെ രണ്ടാമനായി അജിത്ത് പവാര്‍ എത്തുന്നത് ബിജെപിക്ക് ഗുണം ചെയ്യുമോ? പ്രതികാര നടപടികളുമായി ശിവസേന നീങ്ങുമ്പോൾ ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങൾ ഇങ്ങനെ

മുംബൈ: ബി.ജെ.പിയുമായി വഴി പിരിഞ്ഞ ശിവസേന പ്രതികാര നടപടികളുമായാണ് നിലവില്‍ മുന്നോട്ട് പോകുന്നത്. കേന്ദ്ര ഏജന്‍സികള്‍ ശിവസേനയുടെ അടുപ്പക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചതാണ് പ്രകോപനത്തിന് പ്രധാന കാരണം. ശിവസേന ഭരിക്കുന്ന താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ അക്കൗണ്ടുകള്‍ ആക്‌സിസ് ബാങ്കില്‍ നിന്നും മാറ്റിയാണ് ഇതിന് അവര്‍ തിരിച്ചടി നല്‍കിയിരിക്കുന്നത്.

ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവീസിന്റെ ഭാര്യ അമൃതയാണ്. ഈ ഒറ്റക്കാരണം കൊണ്ടാണ് അക്കൗണ്ട് മാറ്റിയതെന്നാണ് ആരോപണം. അമൃത ഫഡ് നാവീസ് തന്നെയാണ് ഈ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ആക്സിസ് ബാങ്കില്‍ നിന്ന് അക്കൗണ്ടുകള്‍ ദേശസാല്‍കൃത ബാങ്കിലേക്ക് മാറ്റാനുള്ള തീരുമാനം തനിക്കും ഭര്‍ത്താവും മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫ്ഡനാവിസിനും എതിരായ ശിവസേനയുടെ പ്രതികാര നടപടിയാണെന്നാണ് അമൃത പറയുന്നത്. അമൃത ഫഡ് നാവീസും ശിവസേനയും തമ്മില്‍ സമൂഹമാധ്യമങ്ങളില്‍ വാക്പോര് തുടരുന്നതിനിടെയായിരുന്നു അക്കൗണ്ടുകളും മാറ്റപ്പെട്ടിരുന്നത്.

ALSO READ: അയോധ്യയിൽ മസ്ജിദ് പണിയാൻ മുസ്ലീം സംഘടനകൾ സമ്മതിക്കുമോ? മസ്ജിദിന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ചു സ്ഥലങ്ങളുടെ പട്ടിക കൈമാറി

മഹാസഖ്യ മന്ത്രിസഭയിലെ രണ്ടാമനായി അജിത്ത് പവാര്‍ ഇപ്പോള്‍ എത്തുന്നത് ബി.ജെ.പിക്കാണ് ഇനി ഗുണം ചെയ്യുക. ഫട് നാവീസ് മന്ത്രിസഭയില്‍ നിന്നുള്ള അജിത് പവാറിന്റെ രാജി പോലും ബിജെപിയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു. ഇപ്പോള്‍ അദ്ദേഹം ഉപ മുഖ്യമന്ത്രിയായതും ബിജെപിയുടെ മനമറിഞ്ഞാണെന്നാണ് പറയപ്പെടുന്നത്. ദേവേന്ദ്ര ഫട് നാവീസ് മന്ത്രിസഭയില്‍ നിന്നും അജിത് പവാറിന് രാജിവച്ച് പോരേണ്ടി വന്നിരുന്നത് ശരദ് പവാര്‍ പിടിമുറുക്കിയത് കൊണ്ടുമാത്രമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button