ഇന്‍ഡോര്‍: ലിഫ്റ്റ് തകര്‍ന്നു വീണ് ആറ് പേര് മരിച്ചു , ഒരാളുടെ നില അതീവഗുരുതരമാണ്. മധ്യപ്രദേശിലാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. മധ്യപ്രദേശില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് തകര്‍ന്നുവീണാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഒരു കുടുംബത്തിലെ ആറു പേര് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇന്‍ഡോറിലെ പടല്‍പാനി മേഖലയിലാണ് സംഭവം. ബിസിനസുകാരനായ പുനീത് അഗര്‍വാളും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്.
Read Also : ലിഫ്റ്റിനും വാതിലിനും ഇടയില്‍ കുടുങ്ങി ഒന്‍പതുവയസുകാരിക്ക് ദാരുണാന്ത്യം
ഇവര്‍ കയറിയ താത്കാലികമായി ക്രമീകരിച്ചിരുന്ന ലിഫ്റ്റ് തകര്‍ന്നു വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടികൂടിയവര്‍ ഇവരെ സമീപമുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നിധി അഗര്‍വാള്‍(40) തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
Post Your Comments