Latest NewsIndia

ലിഫ്റ്റിനും വാതിലിനും ഇടയില്‍ കുടുങ്ങി ഒന്‍പതുവയസുകാരിക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: ലിഫ്റ്റിനും വാതിലിനും ഇടയില്‍ കുടുങ്ങി ഒന്‍പതുവയസുകാരിക്ക് ദാരുണാന്ത്യം. ഉച്ചയ്ക്ക് 12.30 ന് ഹസ്‌തിനപുരം നോര്‍ത്ത് എക്‌സ്‌ടെന്‍ഷന്‍ കോളനിയിലെ മൂന്ന് നിലയുള്ള വീട്ടിലാണ് സംഭവം നടന്നത് . വീടിന്റെ മൂന്നാം നിലയിലേക്ക് പോകാന്‍ വേണ്ടി ലിഫ്റ്റ് ഉപയോഗിച്ചതായിരുന്നു ലാസ്യ എന്ന പെണ്‍കുട്ടി .ലിഫ്റ്റിനും വാതിലിനും ഇടയിലെ ഇടുങ്ങിയ ഇടത്ത് പെണ്‍കുട്ടിയുടെ കാല്‍ കുടുങ്ങി.

ന്യായ് പദ്ധതിയ്ക്ക് പിന്നിലെ ബുദ്ധികേന്ദ്രം താനാണെന്ന പ്രചരണം തള്ളി അഭിജിത് ബാനര്‍ജി

രണ്ട് മണിക്കൂറോളം ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍ പരിശ്രമിച്ചാണ് കുട്ടിയെ പുറത്തെത്തിച്ചത് .ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലിഫ്റ്റിൽ കുടുങ്ങിയ കാല്‍ വലിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ആരോ മൂന്നാം നിലയില്‍ നിന്ന് ലിഫ്റ്റ് ബട്ടണില്‍ അമര്‍ത്തിയതാണ് അപകടം ഉണ്ടാവാനുള്ള കാരണം .

ഇതോടെ ലിഫ്റ്റ് മുകളിലേക്ക് നീങ്ങി തുടങ്ങി . ഈ സമയത്ത് ലിഫ്റ്റിന്റെ രണ്ട് വാതിലുകളില്‍ ഒന്ന് തുറന്ന് കിടക്കുകയായിരുന്നു.ലിഫ്റ്റ് ലാസ്യയുമായി മുകളിലേക്ക് നീങ്ങുകയും ചുവരിനും ലിഫ്റ്റിനും ഇടയില്‍ പെണ്‍കുട്ടി കുടുങ്ങി പോവുകയും ചെയ്തു .

shortlink

Post Your Comments


Back to top button