KeralaLatest NewsNews

രാജ്യത്തെ പ്രതിസന്ധികളെ നേരിടാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണം : പുതുവര്‍ഷ പുലരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വേറിട്ട പുതുവര്‍ഷ സന്ദേശവും ആശംസയും

തിരുവനന്തപുരം: എല്ലാ മലയാളികള്‍ക്കും സമാധാനത്തിന്റെയും പുരോഗതിയുടെയും പുതുവര്‍ഷ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പ്രതിസന്ധികളെ കേരള ജനത ഒറ്റക്കെട്ടായി നേരിട്ട വര്‍ഷമാണ് കടന്നു പോയതെന്നും ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞ ഭരണഘടനാ മുല്യങ്ങള്‍ക്കും മതനിരപേക്ഷതക്കും ആപത്കരമായ വെല്ലുവിളി ഉയരുന്ന സാഹചര്യത്തില്‍ എല്ലാവിധ വേര്‍തിരിവുകള്‍ക്കും അതീതമായി ജനങ്ങള്‍ ഒന്നിച്ചു നീങ്ങേണ്ടതുണ്ടെന്നും പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് സമാധാനത്തിന്റെയും പുരോഗതിയുടെയും പുതുവര്‍ഷം ആശംസിക്കുന്നു. പ്രതിസന്ധികളെ കേരള ജനത ഒറ്റക്കെട്ടായി നേരിട്ട വര്‍ഷമാണ് കടന്നു പോയത്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞ ഭരണഘടനാ മൂല്യങ്ങള്‍ക്കും മതനിരപേക്ഷതക്കും ആപത്കരമായ വെല്ലുവിളി ഉയരുന്ന സാഹചര്യത്തില്‍ എല്ലാവിധ വേര്‍തിരിവുകള്‍ക്കും അതീതമായി ജനങ്ങള്‍ ഒന്നിച്ചു നീങ്ങേണ്ടതുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button