KeralaLatest NewsNews

കവര്‍ച്ച കേസില്‍ അറസ്റ്റിലായ യുവതിയില്‍ നിന്ന് പൊലീസിന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ : പിടിയിലായ യുവതിയിയ്ക്ക് സ്റ്റിച്ചിംഗ് സെന്റര്‍

കണ്ണൂര്‍: കവര്‍ച്ച കേസില്‍ അറസ്റ്റിലായ യുവതിയില്‍ നിന്ന് പൊലീസിന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍വച്ച് കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ അറസ്റ്റിലായ യുവതിയില്‍ നിന്നാണ് പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. പാനൂര്‍ മേലെ ചമ്പാട് വാടകക്ക് താമസിക്കുന്ന ഷംന ബിജുവിനെ (38) ചോദ്യംചെയ്തപ്പോഴാണ് മൂന്നുവര്‍ഷത്തിനുള്ളില്‍ നടന്ന നിരവധി കവര്‍ച്ചകളിലെ പങ്കാളിത്തം വ്യക്തമായത്.

Read Also : കഞ്ചാവുമായി യുവതി അറസ്റ്റില്‍

മുത്തപ്പന്‍ ക്ഷേത്രത്തിലെത്തിയ ചാലക്കുടി, കോഴിക്കോട് സ്വദേശികളായ രണ്ട് കുട്ടികളുടെ സ്വര്‍ണാഭരണം കവര്‍ന്നതിന് 26ന് അറസ്റ്റിലായ ഷംനയെ തിങ്കളാഴ്ചയാണ് തളിപ്പറമ്പ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തത്. പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെന്ന വ്യാജേനയെത്തിയാണ് കവര്‍ച്ചകള്‍ നടത്തിയതെന്ന് ചോദ്യംചെയ്യലില്‍ സമ്മതിച്ചു. ജില്ലക്ക് പുറത്തുള്ളവരുടെ കുട്ടികളുടെ സ്വര്‍ണാഭരണങ്ങളാണ് കൂടുതലും കവര്‍ന്നത്. മൂന്നുവര്‍ഷം മുമ്പേ കവര്‍ച്ച തുടങ്ങിയതായി പൊലീസ് പറഞ്ഞു. സ്വര്‍ണാഭരണം നഷ്ടപ്പെട്ടവരില്‍ ഭൂരിപക്ഷവും മറ്റ് ജില്ലകളില്‍നിന്നുള്ള തീര്‍ഥാടകരായതിനാല്‍ പൊലീസില്‍ പരാതിപ്പെടാതിരുന്നതിനാലാണ് പിടിയിലാകാതിരുന്നത്.

ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം തീര്‍ഥാടനത്തിനെത്തിയവരെന്ന വ്യാജേന മോഷണത്തിനിറങ്ങുന്നതിനാല്‍ ആരും സംശയിക്കാതിരുന്നത് ഷംനയ്ക്ക് സഹായമായി. മോഷണത്തെ തുടര്‍ന്ന് 26ന് ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. മോഷണം നടന്ന ദിവസങ്ങളിലെല്ലാം സംശയകരമായ സാഹചര്യത്തില്‍ ക്ഷേത്രത്തില്‍ ഷംനയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button