KeralaLatest NewsNews

കിടപ്പു രോഗികളുടെ ക്ഷേമ പെൻഷനിൽ നിന്നും ഫണ്ട് പിരിച്ച സംഭവം : പഞ്ചായത്തംഗത്തെ സസ്പെൻഡ് ചെയ്ത് സിപിഐ, വിശദമായ അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു

കൊല്ലം : കിടപ്പു രോഗികളുടെ ക്ഷേമ പെൻഷനിൽ നിന്നും ഫണ്ട് പിരിച്ച സംഭവത്തിൽ ആരോപണവിധേയനായ പഞ്ചായത്തംഗത്തെ സസ്‌പെൻഡ് ചെയ്തു സിപിഐ. കൊല്ലം അഞ്ചൽ പഞ്ചായത്തിലെ പത്താം  വാര്‍ഡംഗമായ വർഗീസിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. അതോടൊപ്പം തന്നെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ മൂന്നംഗ സമിതിയെയും നിയമിച്ചു. ജനുവരി 15ന് മുമ്പ് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഇവർക്ക് നൽകിയിരിക്കുന്ന നിർദേശം. ണ്ട് വിവാദ ആരോപണം പാർട്ടിയുടെ സൽപ്പേരിനെ ബാധിച്ചെന്ന വിലയിരുത്തലിലാണ് സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ്. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും തുടർ നടപടികൾ തീരുമാനിക്കുക.

Also read : വിശ്വാസികളെ പിന്തിരിപ്പിക്കുന്നു.. കമ്മ്യൂണിസ്റ്റ് ആശയങ്ങൾ പിന്തുടരണം.. മത, ദേശീയ വികാരങ്ങളെ അടിച്ചമർത്തികൊണ്ട് വെറും അടിമകളായാണ് ഇവിടുത്തെ സർക്കാർ പെരുമാറുന്നത്… ലക്ഷക്കണക്കിന് ന്യൂനപക്ഷ മുസ്ലിം വിഭാഗങ്ങൾ അടിമ വേല ചെയ്യുന്നത് കേരളത്തിലെ ഇടത് സൈദ്ധാന്തികർ വാനോളം പുകഴ്ത്തുന്ന ഈ രാജ്യത്ത്

25ഓളം കിടപ്പു രോഗികളിൽ നിന്ന് 100രൂപ വീതമാണ് പിരിച്ചെടുത്തത്. സംഭവത്തിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തന ഫണ്ടിലേക്ക് എന്ന് പറഞ്ഞാണ് 100 രൂപ പിരി ച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. പക്ഷാഘാതത്തെ തുടർന്ന് അഞ്ച് വര്‍ഷമായി കിടപ്പിലായ അഞ്ചല്‍ സ്വദേശിനിയുടെ ബന്ധുവാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. സിപിഐ പ്രവര്‍ത്തന ഫണ്ടിന്‍റെ രസീതും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്.

കിടപ്പുരോഗികള്‍ക്കുള്ള ക്ഷേമ പെൻഷൻ വീടുകളിൽ എത്തിക്കണമെന്ന നിർദേശമാണ് സർക്കാർ നൽകിയിട്ടുള്ളത്. എന്നാല്‍, പത്താംവാര്‍ഡിലെ കിടപ്പുരോഗികളോ, ബന്ധുക്കളോ അടുത്തുള്ള അംഗന്‍വാടിയില്‍ എത്തി പണം കൈപ്പറ്റണമെന്നായിരുന്നു പഞ്ചായത്ത് അംഗം നൽകിയ നിർദേശം. ഇത്തരത്തില്‍ പണം വാങ്ങാന്‍ എത്തിയവര്‍ക്ക് പെന്‍ഷനില്‍ നിന്നും 100 രൂപ പാര്‍ട്ടി പ്രവര്‍ത്തന ഫണ്ടിലേക്ക് 100 രൂപ എടുത്തശേഷം ബാക്കി തുക കൊടുക്കുകയായിരുന്നു. രസീതും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button