KeralaLatest NewsNews

രാജ്യത്തെ സർക്കാർ ആശുപത്രികളെയും സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ നീക്കം, നിർദേശവുമായി നീതി ആയോഗ്

ന്യൂഡൽഹി: രാജ്യത്തെ സര്‍ക്കാര്‍ മേഖലയിലുള്ള ജില്ലാ ആശുപത്രികളുടെ നടത്തിപ്പ് സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള നിര്‍ദേശവുമായി നീതി ആയോഗ്. പൊതു-സ്വകാര്യ പങ്കാളിത്തതില്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകളെയും ജില്ലാ ആശുപത്രികളെയും തമ്മില്‍ ബന്ധിപ്പിക്കാനാണ് നീതി ആയോഗ് പദ്ധതിയിലൂടെ ഉദേശിക്കുന്നത്. പല സർക്കാർ ആശുപത്രകളിലും മതിയായ ഡോക്ടർമാരില്ലാത്തത് പ്രധാന പ്രശ്നമാണ്. ഇതിന് സ്വകാര്യ മേഖലയ്ക്ക് ആശുപത്രികൾ കൈമാറിയാൽ പരിഹാരമാകുമെന്നാണ് നീതി ആയോഗിന്‍റെ കണ്ടെത്തൽ.

നിലവിലുള്ളതോ പുതുതായി ആരംഭിക്കുന്നതോ ആയ സ്വകാര്യ മെഡിക്കല്‍ കോളേജുകളെ ജില്ലാ ആശുപത്രികളുമായി ബന്ധിപ്പിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ മെഡിക്കല്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനാകുമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ ചിലവ് നിയന്ത്രിക്കുവാനാകുമെന്നാണ് കണക്കുക്കൂട്ടല്‍. മെഡിക്കല്‍ കോളേജുകളുടെ വികസനത്തിനൊപ്പം ഇതുമായി ബന്ധിപ്പിക്കുന്ന അതത് സര്‍ക്കാര്‍ ജില്ലാ ആശുപത്രികളുടെയും നടത്തിപ്പും വികസനവും സ്വകാര്യ പങ്കാളിയുടെ ചുമതലയാകും.

പുതിയ പദ്ധതിയുടെ കരട് നീതി ആയോഗ് കഴിഞ്ഞദിവസമാണ് പുറത്തിറക്കിയത്. സ്വകാര്യ മേഖലയുമായും സർക്കാർ ആശുപത്രികളുമായും ചർച്ച നടത്തിയതിന് ശേഷമായിരിക്കും പദ്ധതി നടപ്പിലാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. സർക്കാർ ആശുപത്രികളെ സർക്കാർ സ്വകാര്യ മേഖലയ്ക്ക് തീറെഴുതികൊടുക്കകായണെന്ന വിമർശനം ഉയരാൻ സാധ്യതയുണ്ട്.  അതിനാൽ കേന്ദ്ര സർക്കാർ പദ്ധതിക്ക് അംഗീകാരം നൽകുമോ എന്നത് കാത്തിരുന്ന് കാണണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button