Latest NewsKeralaNews

പി.സി ജോർജിനെതിരെ കേസ് എടുത്തിട്ടും, പോപ്പുലർ ഫ്രണ്ടിനെതിരെ നടപടി എടുക്കുന്നില്ല: കെ.സുരേന്ദ്രന്‍

 

 

കൊച്ചി: ആലപ്പുഴയിലെ പ്രകോപനപരമായ മുദ്രാവാക്യം വിളിയില്‍ പോപ്പുലർ ഫ്രണ്ടുകാർക്കെതിരെ നടപടി എടുക്കുന്നില്ലെന്നാരോപിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ സർക്കാർ സഹായിക്കുകയാണ്. വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണിത്. വോട്ടിനായി മതഭീകരവാദികളെ സർക്കാർ സഹായിക്കുന്നു. തൃക്കാക്കരയിൽ പോപ്പുലർ ഫ്രണ്ട് ഇടതിനോപ്പമാണ്. പോപ്പുലര്‍ ഫ്രണ്ടുമായും പി.ഡി.പിയുമായും സഖ്യം ഉണ്ടാക്കി. വോട്ട്ബാങ്ക് താല്പര്യത്തിൽ വർഗീയ ശക്തികളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

പി.സി ജോർജിനെതിരെ കേസ് എടുത്തിട്ടും പി.എഫ്.ഐക്ക് എതിരെ നടപടിയില്ല. ഇത് ഇരട്ട നീതിയാണ്. വൈദികർക്കെതിരെ കേസ് എടുക്കുന്നു, മുസ്ലിം പണ്ഡിതൻമാർക്കെതിരെ കേസ് എടുക്കുന്നില്ല. സർക്കാർ വർഗീയ ദ്രുവീകരണമാണ് ലക്ഷ്യമിടുന്നതെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുറ്റപ്പെടുത്തി.

അതേസമയം, ആലപ്പുഴയിൽ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. കുട്ടിയെക്കൊണ്ട് വര്‍ഗീയ മുദ്രാവാക്യം വിളിപ്പിച്ചെന്നാണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button