Latest NewsKeralaNews

കേരളസഭയെ പ്രശംസിച്ച രാഹുല്‍ ഗാന്ധിയുടെ കത്തില്‍ ദുരൂഹത … ആ കത്ത് സംബന്ധിച്ച് വിശദീകരണവുമായി കെ.സി.വേണുഗോപാല്‍

തൃശൂര്‍ : കേരളസഭയെ പ്രശംസിച്ച രാഹുല്‍ ഗാന്ധിയുടെ കത്തില്‍ ദുരൂഹത … ആ കത്ത് സംബന്ധിച്ച് വിശദീകരണവുമായി കെ.സി.വേണുഗോപാല്‍. രാഹുല്‍ ഗാന്ധി സാമാന്യ മര്യാദയുടെ പേരില്‍ അയച്ചൊരു കത്ത് മുഖ്യമന്ത്രി ദുരുപയോഗപ്പെടുത്തിയത് ശരിയായില്ലെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു.

Read Also : യുഡിഎഫ് നേതൃത്വത്തെ ഞെട്ടിച്ച് ലോക കേരളസഭയ്ക്ക് രാഹുൽ ഗാന്ധിയുടെ അഭിനന്ദനം

കേരളസഭയിലേക്ക് എംപിമാരെ ക്ഷണിച്ചുകൊണ്ടുള്ള കത്ത് എല്ലാ എംപിമാര്‍ക്കും അയച്ചപ്പോള്‍ രാഹുല്‍ ഗാന്ധിക്കും മുഖ്യമന്ത്രി അയച്ചിരുന്നു. അതിന് മറുപടി നല്‍കുക മാത്രമാണ് രാഹുല്‍ ചെയ്തത്. ഇതിനു ശേഷമാണ് കേരളത്തില്‍ യുഡിഎഫ് ചേരുകയും നിലപാടെടുക്കുകയും ചെയ്തത്. ഈ രാഷ്ട്രീയ നിലപാട് മനസ്സിലാക്കുന്നതിനു പകരം രാഹുലിന്റെ പേര് ദുരുപയോഗപ്പെടുത്തുകയാണു മുഖ്യമന്ത്രി ചെയ്തത്. തിരഞ്ഞെടുപ്പ് കാലത്തുപോലും ഇടതുപക്ഷത്തോട് രാഹുല്‍ പുലര്‍ത്തിയ മര്യാദ കേരളത്തിനറിയാമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

പ്രതിപക്ഷം ബഹിഷ്‌കരിച്ച ലോക കേരളസഭയെ പ്രശംസിച്ചാണ് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചത്. കേരളസഭയുടെ ഉദ്ഘാടന സമ്മേളനത്തില്‍ യുഡിഎഫ് പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button