KeralaLatest NewsNews

യാത്രക്കാരൻ ബെല്ലടിച്ചു, ബസിൽ വനിതാ കണ്ടക്ടർ കയറിയിട്ടില്ലെന്ന് അറിഞ്ഞത് ബസ് പുറപ്പെട്ട് ഏറെ നേരത്തിന് ശേഷം; ഒടുവിൽ സംഭവിച്ചത്

കോട്ടയം: കെഎസ്‌ആര്‍ടിസി കൗണ്ടറില്‍ സമയം രേഖപ്പെടുത്താന്‍ ഇറങ്ങിയ വനിത കണ്ടക്ടര്‍ ഇല്ലാതെ സ്റ്റാന്‍ഡിൽ നിന്നും ബസ് പുറപ്പെട്ടു. പൊന്‍കുന്നം ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ രാവിലെ 11.20 നായിരുന്നു സംഭവം. മുണ്ടക്കയം- ചങ്ങനാശേരി റൂട്ടില്‍ ഓടുന്ന പൊന്‍കുന്നം ഡിപ്പോയിലെ ആര്‍പികെ 551-ാം നമ്പര്‍ ബസ് ആണ് കണ്ടക്ടര്‍ ഇല്ലാതെ പോയത്. രണ്ടര കിലോമീറ്റര്‍ ബസ് പിന്നിട്ടപ്പോഴാണ് കണ്ടക്ടര്‍ വണ്ടിയില്‍ ഇല്ലെന്ന് ഡ്രൈവര്‍ അറിഞ്ഞത്. മറ്റൊരു ബസില്‍ കയറി കണ്ടക്ടര്‍ എത്തും വരെ ബസ് വഴിയിൽ കാത്തുകിടക്കേണ്ടി വന്നു.

Read also: കുട്ടികൾക്കുള്ള ടിക്കറ്റ്; വിശദീകരണവുമായി കെഎസ്‌ആര്‍ടിസി

ബസ് പൊന്‍കുന്നം സ്റ്റാന്‍ഡില്‍ എത്തുമ്പോള്‍ കെഎസ്‌ആര്‍ടിസി കൗണ്ടറില്‍ എല്ലാ ബസുകളും സമയം രേഖപ്പെടുത്തുന്നത് പതിവാണ്. ഇതിനായാണ് കണ്ടക്ടർ ഇറങ്ങിയത്. ഇതിനിടെ യാത്രക്കാരില്‍ ഒരാള്‍ ബാഗ് ബര്‍ത്തില്‍ വയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ ബെല്ലിൽ അറിയാതെ കൈ തട്ടുകയും ഇത് കേട്ട് ഡ്രൈവര്‍ ബസ് ഓടിച്ചു പോകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button