KeralaLatest NewsNews

കുട്ടികൾക്കുള്ള ടിക്കറ്റ്; വിശദീകരണവുമായി കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: കുട്ടികള്‍ക്കുള്ള ടിക്കറ്റിനെക്കുറിച്ച് വിശദീകരണവുമായി കെഎസ്‌ആര്‍ടിസി. ഹാഫ് ടിക്കറ്റെടുക്കേണ്ട പ്രായം അഞ്ച് വയസ് തികയുന്ന അന്ന് മുതല്‍ ആണെന്നും 12 വയസായാല്‍ ഫുള്‍ ടിക്കറ്റ് എടുക്കണമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെഎസ്‌ആര്‍ടിസി വ്യക്തമാക്കിയിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി-യില്‍ കുട്ടികള്‍ക്ക് ഹാഫ് ടിക്കറ്റ് എടുക്കേണ്ട പ്രായപരിധി 5 വയസ്സ് തികയുന്ന ദിനം മുതല്‍ 12 വയസ്സ് തികയുന്ന ദിനം വരെയാണ്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ ഹാഫ് ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ലെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

Read also: സംസ്ഥാന സര്‍ക്കാരിനെതിരെ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍’ മണ്ണു സദ്യ വിളമ്പി പ്രതിഷേധിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

പ്രിയ യാത്രക്കാരെ,

കുട്ടികള്‍ക്ക് ബസ്സില്‍ ഹാഫ് ടിക്കറ്റ് എടുക്കുന്ന പ്രായം പലപ്പോഴും ബസ്സിനുള്ളില്‍ തര്‍ക്കമുണ്ടാക്കുന്ന ഒരു വിഷയമാണല്ലോ. കെ.എസ്.ആര്‍.ടി.സി-യില്‍ കുട്ടികള്‍ക്ക് ഹാഫ് ടിക്കറ്റ് എടുക്കേണ്ട പ്രായപരിധി 5 വയസ്സ് തികയുന്ന ദിനം മുതല്‍ 12 വയസ്സ് തികയുന്ന ദിനം വരെയാണ്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ ഹാഫ് ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ല. അത് തികച്ചും സൗജന്യമാണ്.

എന്നാല്‍ 12 വയസ്സ് കഴിഞ്ഞ കുട്ടികള്‍ക്ക് ഫുള്‍ ടിക്കറ്റ് ആണ് എടുക്കേണ്ടത്. ഏതെങ്കിലും കാരണവശാല്‍ കുട്ടികളുടെ വയസ്സ് സംബന്ധമായി എന്തെങ്കിലും സംശയം കണ്ടക്ടര്‍ ഉന്നയിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖകള്‍ കണ്ടക്ടറെ കാണിച്ച്‌ ബോധ്യപ്പെടുത്താവുന്നതാണ്. ടിക്കറ്റ് എടുക്കാതെയുള്ള കെ.എസ്.ആര്‍.ടി.സി ബസുകളിലെ യാത്ര ശിക്ഷാര്‍ഹമായ കുറ്റമാണ്. സുഖകരമായ യാത്ര ആസ്വദിക്കുന്നതിനായി എല്ലാ പ്രിയ യാത്രക്കാരും ടിക്കറ്റ് കൃത്യസമയത്ത് കരസ്ഥമാക്കി എന്നുറപ്പ് വരുത്തേണ്ടതാണ്. കെ.എസ്.ആര്‍.ടി.സി എന്നും ജനങ്ങള്‍ക്കൊപ്പം.

shortlink

Related Articles

Post Your Comments

Related Articles


Back to top button