KeralaLatest NewsNews

പിരിവ് നൽകാത്തതിന് യുവാവിന് ക്രൂരമർദ്ദനം,നെഞ്ചിലൂടെ ഓട്ടോ കയറ്റിയിറക്കി : സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

തിരുവനന്തപുരം : പിരിവ് നൽകാത്തതിന് യുവാവിന് ക്രൂരമർദ്ദനം,നെഞ്ചിലൂടെ ഓട്ടോ കയറ്റിയിറക്കി. പാറശ്ശാലയിൽ പുതുവർഷ ദിന രാത്രിയിലെ ആഘോഷങ്ങൾക്കിടെ ചക്ക വ്യാപാരിയായ സെന്തിൽ എന്നയാൾക്കാണ് മർദ്ദനമേറ്റത്. തുടയെല്ലും വാരിയെല്ലും പൊട്ടിയ നിലയിൽ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെന്തിലിന്റെ നില ഗുരുതരമാണ്.

Also read : കിടപ്പു രോഗികളുടെ ക്ഷേമ പെൻഷനിൽ നിന്നും ഫണ്ട് പിരിച്ച് സിപിഐ : പ്രതിഷേധവുമായി നാട്ടുകാർ

സംഭവമുമായി ബന്ധപെട്ടു പാറശാല സിപിഎം പാറശാല പരോൾ ബ്രാഞ്ച് സെക്രട്ടറി പ്രദീപിനെ പിടികൂടി. കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് കൊലപാതക ശ്രമത്തിന് കേസ് എടുത്താണ് അറസ്റ്റ് ചെയ്തത്.  പ്രദീപിനെ കൂടാതെ മറ്റുചിലര്‍ക്കും പങ്കുണ്ട്. ഇവര്‍ക്കു വേണ്ടിയുള്ള അന്വേഷണത്തിലാണെന്നും പോലീസ് പറയുന്നു. ചക്ക കയറ്റിയതുമായി ബന്ധപ്പെട്ട് പ്രദീപ് നോക്കുകൂലി ആവശ്യപ്പെട്ടെങ്കിലും സെന്തില്‍ ഇത് നല്‍കാന്‍ വിസമ്മതിച്ചു. തുടർന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button