Latest NewsKeralaMollywoodNews

മലയാള സിനിമയെ നിയമവിധേയമാക്കണം; ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് കൂട്ടായ്മയ്ക്കുള്ള അംഗീകാരം; നിലപാട് വ്യക്തമാക്കി ഡബ്ല്യുസിസി

തിരുവനന്തപുരം: സിനിമയിലെ വനിതാ കൂട്ടായ്മ രൂപീകരണത്തിനുള്ള അംഗീകാരമാണ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് എന്ന് ഡബ്ല്യുസിസി (വുമൻ ഇൻ സിനിമാ കലക്ടീവ്) പറഞ്ഞു. മലയാള സിനിമയെ നിയമവിധേയമാക്കണം. സര്‍ക്കാര്‍ സജീവമായി ഈ വിഷയത്തിൽ ഇടപെടണം. സ്ത്രീകള്‍ക്ക് സിനിമയില്‍ ചുവടുറപ്പിക്കാന്‍ റിപ്പോര്‍ട്ട് കരുത്തുപകരുമെന്നും ഡബ്ല്യുസിസി നേതൃത്വം പ്രതികരിച്ചു.

സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സമഗ്ര നിയമനിര്‍മാണം നടത്തുമെന്ന് മന്ത്രി എ.കെ. ബാലന്‍ പ്രതികരിച്ചു. രണ്ടുതരം നിയമനിര്‍മാണം വേണ്ടിവരും. ആദ്യത്തേതു കലാകാരന്മാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാണ്. നിര്‍മാണ, വിതരണ രംഗത്തെ പ്രശ്നപരിഹാരത്തിനാണ് രണ്ടാമത്തേത്. റഗുലേറ്ററി കമ്മിറ്റിയും പരിഗണനയിലുണ്ട്. സിനിമ മേഖലയിലെ അപ്രിയ സത്യങ്ങള്‍ മൂടിവയ്ക്കാന്‍ സര്‍ക്കാരിനു കഴിയില്ലെന്നും എല്ലാവരുമായും കൂടിയാലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: നടന്‍ ബാബുരാജിന്റെ തുറന്നു പറച്ചില്‍ തന്നെ ഞെട്ടിച്ചു : ആധികാരമായി തെളിവോടെ പറഞ്ഞാല്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി.എ.കെ.ബാലന്‍

മലയാള സിനിമാ രംഗത്ത് അഭിനേതാക്കളെ തീരുമാനിക്കാനും വിലക്കാനും ശക്തിയുള്ള ലോബിയുണ്ടെന്നും റിപ്പോർട്ട് പറയുന്നു. സിനിമയിൽ അവസരം ലഭിക്കാൻ ലൈംഗികമായ ചൂഷണത്തിനു വിധേയരാകേണ്ടി വന്നിട്ടുണ്ടെന്നു ചില സിനിമാ താരങ്ങൾ തെളിവു സഹിതം വെളിപ്പെടുത്തിയതായി ജസ്റ്റിസ് ഹേമ കമ്മിഷൻ വ്യക്തമാക്കിയിരുന്നു. അവസരത്തിന് കിടപ്പറ പങ്കിടാന്‍ ആവശ്യപ്പെട്ടെന്നാണു വെളിപ്പെടുത്തല്‍. മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറി. കമ്മിഷൻ രൂപീകരിച്ചു രണ്ടര വർഷത്തിനുശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button