Latest NewsUAENewsGulf

പ്രശസ്ത മാധ്യമ പ്രവര്‍ത്തക ദുബായിലെ വീട്ടില്‍ മരിച്ച നിലയില്‍

ദുബായ്•പ്രശസ്ത ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ദുബായിലെ വീട്ടിൽ വച്ച് മരിച്ചു. അറേബ്യന്‍ അവതാരകയായ നജ്‌വാ കാസിം വ്യാഴാഴ്ച രാവിലെ ദുബായിലെ അപ്പാർട്ട്മെന്റിൽ വച്ച് അന്തരിച്ചതായി പ്രസ്താവനയില്‍ പറഞ്ഞു. 51 വയസായിരുന്നു.

അൽ അറേബ്യ ടിവിയിൽ റിപ്പോർട്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച നജ്‌വാ കാസിം ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും യുദ്ധം ഉൾപ്പെടെ നിരവധി സുപ്രധാന സംഭവങ്ങൾ കവര്‍ ചെയ്തതായി അൽ അറേബ്യ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

“അവളോട് ക്ഷമിക്കാനും അവളുടെ ആത്മാവിനെ അനുഗ്രഹിക്കാനും ഞങ്ങൾ അല്ലാഹുവിനോട് അഭ്യർത്ഥിക്കുന്നു,” -അൽ അറേബ്യ പ്രസ്താവനയില്‍ പറഞ്ഞു.

2020 ജനുവരി ഒന്നിന് ബുർജ് ഖലീഫ ന്യൂ ഇയർ വെടിക്കെട്ടിന്റെ വൈറലായ വീഡിയോ നജ്‌വാ കാസിം ട്വീറ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button