Latest NewsKeralaNews

‘നിങ്ങളുടെ നഗ്നവിഡിയോ ഇന്‍റർനെറ്റിൽ പ്രചരിക്കുന്നുണ്ട്, ഒത്തുനോക്കാനായി അർധനഗ്ന ചിത്രം അയച്ചു തരൂ, വിളിക്കുന്നത് പൊലീസാണ്’, നിങ്ങൾക്ക് ഇങ്ങനെ ഒരു ഫോൺകോൾ വന്നിട്ടുണ്ടോ, എങ്കിൽ സൂക്ഷിക്കുക!

കൊച്ചി: സൈബർസെൽ ഉദ്യോഗസ്ഥനെന്ന പേരിൽ ഫോൺ വിളിച്ച്  പെൺകുട്ടികളെ കെണിയിൽ വീഴ്ത്തുന്ന  വ്യാജന്മാരുടെ സംഘം രംഗത്ത് . പെൺകുട്ടികളുടെയോ അവരുടെ മാതാപിതാക്കളുടെയോ ഫോണിൽ വിളിച്ചാണ് തട്ടിപ്പ് നടത്തുന്നത്.

പെൺകുട്ടിയുടെ നഗ്നവീഡിയോ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്, അതുകൊണ്ടാണ് വിളിക്കുന്നത് എന്നൊക്കെപ്പറഞ്ഞ് മാതാപിതാക്കളെ വിശ്വസിപ്പിക്കലാണ് തട്ടിപ്പിന്റെ ആദ്യരീതി. പോലീസ് ഉദ്യോഗസ്ഥന്റെ പേരും റാങ്കും പറഞ്ഞുവിളിക്കുന്നതിനാൽ ഭൂരിഭാഗംപേരും ഇതുവിശ്വസിക്കുകയും ചെയ്യും.

വീഡിയോ ഒത്തുനോക്കുന്നതിനായി പകുതിഭാഗം നഗ്നയായ ഫോട്ടോ വാട്സാപ്പിൽ ഉദ്യോഗസ്ഥനെമാത്രം കാണുന്ന രീതിയിൽ ഡി.പി.യായി ഇടാനും ഒരു മിനിറ്റിനുശേഷം ഇവ മാറ്റാനും ആവശ്യപ്പെടും. ഇത് സ്ക്രീൻ ഷോട്ടെടുത്ത് സൂക്ഷിച്ച് പിന്നീട് നിരന്തരം ബ്ലാക്ക്മെയിൽ ചെയ്യുന്നതിനായി ഉപയോഗിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. നാണക്കേട് ഓ‌ർത്ത് പുറത്തുപറയാൻ മിക്കവരും ഭയക്കുന്നത് തട്ടിപ്പുകാർക്ക് രക്ഷയാകുന്നു.

എന്നാൽ കൊച്ചിയിലെ പോലീസുദ്യോഗസ്ഥന്റെ അടുത്ത ബന്ധുവിനെ തട്ടിപ്പിൽപ്പെടുത്താൻ ശ്രമിച്ചതോടെയാണ് സംഭവത്തിന്‍റെ ഗൗരവം പോലീസ് തിരിച്ചറിഞ്ഞത്. ഒരു മാസത്തിനിടെ കൊച്ചി സിറ്റി സൈബർസെല്ലിൽ രണ്ട് പരാതികളെത്തി. സൈബർസെൽ, പോലീസ് ഉദ്യോഗസ്ഥർ എന്ന വ്യാജേന, കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് പണവും ഫോട്ടോകളും ചോദിച്ച് തട്ടിപ്പുനടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം കോളുകൾ വന്നാൽ കൃത്യമായി അന്വേഷിച്ച് ശരിയാണോ എന്നുറപ്പുവരുത്തിയശേഷംമാത്രം പ്രതികരിക്കുക. ഒരു കാരണവശാലും സ്വകാര്യവിവരങ്ങളോ ഫോട്ടോകളോ ആർക്കും കൈമാറരുതെന്നും കൊച്ചി പോലീസ് കമ്മിഷണറേറ്റ് അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button