KeralaLatest NewsNews

ജേക്കബ് തോമസിനെതിരെ വീണ്ടും ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം : ജേക്കബ് തോമസിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. ബിനാമി സ്വത്ത് സമ്പാദിച്ചുവെന്ന് കണ്ണൂർ സ്വദേശിയായ സത്യൻ നരവൂർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന ആഭ്യന്തര വകുപ്പാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ക്രൈം ബ്രാഞ്ച് തിരുവനന്തപുരം എസ്‌പിക്കാണ് അന്വേഷണ ചുമതല.

Also read : ഗവര്‍ണറോട് പരാതി പറയാന്‍ എത്തിയ വിദ്യാര്‍ത്ഥിനിയെ പോലീസ് കസ്റ്റഡിയിലെടുത്തു

സത്യൻ നരവൂറിന്റെ പരാതിയിൽ നേരത്തെ തന്നെ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. ഇതേ തുടർന്ന് കേസെടുത്ത് അന്വേഷിക്കണമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിനോട് ശുപാർശ ചെയ്യുകയായിരുന്നു. അനുവാദമില്ലാതെ പുസ്തമെഴുതിയത കേസിൽ മറ്റൊരു അന്വേഷണവും ജേക്കബ് തോമസിനെതിരെ ക്രൈം ബ്രാഞ്ച് നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button