KeralaLatest NewsNews

‘കെ. കരുണാകരനെ ഗൗനിച്ചിട്ടില്ല ഞങ്ങള്‍. പിന്നെയല്ലേ ഈ കിങ്ങിണിക്കുട്ടന്റെ ഭീഷണി’ – കെ മുരളീധരനെതിരെ കെ സുരേന്ദ്രൻ

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വെല്ലുവിളിച്ച കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കെ. മുരളീധരന് സ്ത്രീധനം കിട്ടിയതല്ല കേരളം. മുരളീധരന്റെ പിതാവ് കെ. കരുണാകരനെ ഗൗനിച്ചിട്ടില്ല ഞങ്ങൾ. പിന്നെയല്ലേ ഈ കിങ്ങിണിക്കുട്ടന്റെ ഭീഷണി.

https://www.facebook.com/KSurendranOfficial/posts/2719375688147050?__xts__%5B0%5D=68.ARC3O420gGvZgKTYPNSlujkSLa5p5ntmFLCH0SCNq3s_d-i6UArxtlFTHVAgDilBdPki-edYXzs3bGdI138FOvJXym2Z_n4h0jwVWruNEXo0pexYRd95c_4Go3Z0jSD7UFdH3VlFWXLaNPefobIODWnNASBhYiv-a_aYgxHU3nuOtNSsMY8590t3uJN5HKPleeU-lqfUhD7WwB5RJiaHn1Mfdsi3Pc9FQDio7UgJtoQ781tgG0Q6B-voz7i4OUi5ESWTFuL2ALQYQDgIB-xHYfXKGSriX8RAOYNwoDKQmTnEJhcRKFDQnxcH0s7AqY6sPjoqAuty7qAKUCEDZMl4Xg&__tn__=-R

ഫേസ്ബുക്ക് പോസ്റ്റിന് താഴെ സുരേന്ദ്രനെ എതിര്‍ത്തും അനുകൂലിച്ചും പ്രവര്‍ത്തകര്‍ വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടല്‍ തുടരുകയാണ്.

കോഴിക്കോട് കുറ്റ്യാടിയില്‍ നടന്ന കോണ്‍ഗ്രസ് ലോംഗ് മാര്‍ച്ചിലാണ് ഗവര്‍ണറെ വെല്ലുവിളിച്ച് കെ മുരളീധരന്‍ സംസാരിച്ചത്. രാജിവച്ച് പോയില്ലെങ്കില്‍ ഗവര്‍ണര്‍ തെരുവിലിറങ്ങി നടക്കില്ലെന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്. ഗവര്‍ണര്‍ പരിധി വിട്ടാല്‍ മുഖ്യമന്ത്രി നിലയ്ക്ക് നിര്‍ത്തണം. ആരിഫ് മുഹമദ് ഖാനെ ഗവര്‍ണ്ണറെന്ന് താന്‍ വിളിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button