Latest NewsNewsIndia

വിഷവാതക ചോർച്ച : തൊഴിലാളികൾ ഗുരുതരാവസ്ഥയിൽ

ഛത്തീസ്ഗഡ് : വിഷവാതക ചോർന്ന് ഗുരുതരാവസ്ഥയിലായ ആറ് തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഛത്തീസ്ഗഡിൽ ദുർ​ഗ് ജില്ലയിലെ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ വാതകപ്ലാന്റിലാണ് ചോർച്ചയുണ്ടായത്. അഭിഷേക് ആനന്ദ്, കെ. നാ​ഗരാജ്, ബാലകൃഷ്ണ, സന്തോഷ് കുമാർ, കാളിദാസ് എന്നിവരാണ് ആശുപത്രിയിലുളളത്.

Also read : പടക്ക നിർമാണശാലയിൽ സ്ഫോടനം : അഞ്ചു പേർക്ക് ദാരുണാന്ത്യം

തൊഴിലാളികളുടെ ആരോ​ഗ്യനില അപകടത്തിലാണെന്നും മൂന്നുപേരുടെ അവസ്ഥ അതീവ​ഗുരുതരമാണെന്നും ഡോക്ടർമാർ‌ അറിയിച്ചു. എട്ടാം നമ്പർ ഫർണസിനുള്ളിൽ മർദ്ദം വർദ്ധിച്ചതാണ് വാതക ചോർച്ചയ്ക്ക് കാരണമായത് സ്ഥിതി നിയന്ത്രണ വിധേയമായെന്നും പ്ലാന്റ് അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button