USALatest NewsNewsIndiaInternational

യു​എ​സ് വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ ഇ​റാ​ന്‍ ക​മാ​ന്‍​ഡ​ര്‍ ഉ​ള്‍​പ്പ​ടെ എ​ട്ട് പേ​ര്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തിൽ പ്ര​തി​ക​ര​ണ​വു​മാ​യി ഇ​ന്ത്യ

ന്യൂ ഡൽഹി : യു​എ​സ് വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ ഇ​റാ​ന്‍ ക​മാ​ന്‍​ഡ​ര്‍ ഖാ​സിം സു​ലൈ​മാ​നി ഉ​ള്‍​പ്പ​ടെ എ​ട്ട് പേ​ര്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തിൽ പ്ര​തി​ക​ര​ണ​വു​മാ​യി ഇ​ന്ത്യ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. ഇ​റാ​നും അ​മേ​രി​ക്ക​യും സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ ആവശ്യപ്പെട്ടു. മേ​ഖ​ല​യി​ല്‍ സ​മാ​ധാ​ന​വും സു​ര​ക്ഷ​യും നി​ല​നി​ര്‍​ത്താ​ന്‍ ഇ​രു രാ​ജ്യ​ങ്ങ​ളും ശ്ര​മി​ക്ക​ണം.സം​ഘ​ര്‍​ഷ​ത്തി​ല്‍ ലോ​കം ജാ​ഗ​രൂ​ക​രാ​ക്കി​യി​രി​ക്കു​ക​യാ​ണ്. സ​മാ​ധാ​നം ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ച്‌ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യിലൂടെ അറിയിച്ചു.

അ​മേ​രി​ക്ക​യ്ക്ക് ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ല്‍​കു​മെ​ന്ന് ഇ​റാ​ന്‍ പ്ര​ഖ്യാ​പി​ച്ചതോടെ മേഖലയില്‍ യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മാ​ണ് നി​ല​കൊള്ളുന്നതെന്ന് വി​ദേ​ശ​കാ​ര്യ വി​ദ​ഗ്ധ​ര്‍ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിനു പിന്നാലെ ആഗോ​ള വി​പ​ണി​യി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല 4.4 ശ​ത​മാ​നം ഉ​യർന്നു.

Also read : പൗരത്വ ഭേദഗതിയില്‍ നിന്ന് പിന്നോട്ടില്ല ; കോണ്‍ഗ്രസിന്റെ പ്രതിഷേധം വോട്ടുബാങ്ക് ലക്ഷ്യമിട്ട്, മതന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ ഇവരൊക്കെ എവിടെയായിരുന്നു : അമിത് ഷാ

ഇറാഖിൽ ബാ​ഗ്ദാ​ദി​ലെ യു​എ​സ് എം​ബ​സി​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ബാ​ഗ്ദാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം അ​മേ​രി​ക്ക റോ​ക്ക​റ്റ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​റാ​നി​ൽ നി​ന്നു​ള്ള ക​മാ​ൻ​ഡ​ക​മാ​ൻ‌​ഡ​റും സം​ഘ​വും വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് കാ​റി​ൽ പോ​കു​മ്പോ​ഴാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തെ​ന്നാ​ണ് വിവരം. ഇ​റാ​നി​യ​ൻ ഖു​ദ്സ് ഫോ​ഴ്‌​സ് ത​ല​വ​നാ​യ കാ​സിം സു​ലൈ​മാ​നിക്കൊപ്പം , ഇ​റാ​ഖി ക​മാ​ൻ​ഡ​ർ അ​ബു മെ​ഹ്ദി അ​ൽ മു​ഹ​ന്ദി​സും കൊ​ല്ല​പ്പെ​ട്ട​ട്ടു​ണ്ടെ​ന്നാ​ണ് ഇ​റാ​ഖി സ്റ്റേ​റ്റ് ടെ​ലി​വി​ഷ​ൻ അ​റി​യി​ച്ച​ത്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ നേ​രി​ട്ടു​ള്ള നി​ര്‍​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് വൈ​റ്റ് ഹൗ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.​ ഈ ആക്രമണത്തെ തുടർന്ന് ആ​ക്ര​മ​ണം അ​മേ​രി​ക്ക​ൻ- ഇ​റാ​ഖി സ​ർ​ക്കാ​രു​ക​ൾ​ക്കി​ട​യി​ലെ ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ന് കാ​ര്യ​മാ​യ വി​ള്ള​ലു​ക​ളു​ണ്ടാ​കുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button