Latest NewsKeralaNattuvarthaNews

പി​രി​വു ന​ൽ​കാ​ത്ത​തി​ന് യുവാവിനെ ഓ​ട്ടോ​റി​ക്ഷ ക​യ​റ്റി വ​ധി​ക്കാ​ൻ ശ്ര​മി​ച്ച സംഭവം : ഒരാൾകൂടി അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: പി​രി​വു ന​ൽ​കാത്തതിന് പാറശ്ശാലയിൽ കാ​രാ​ളി സ്വ​ദേ​ശി സെ​ന്തി​ലി​നെക്രൂരമായി മർദ്ദിക്കുകയും ഓ​ട്ടോ​റി​ക്ഷ ക​യ​റ്റി വ​ധി​ക്കാ​ൻ ശ്ര​മിക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. അ​തി​ർ​ത്തി കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി പാ​റ​ശാ​ല ഇ​ഞ്ചി​വി​ള ചെ​മ്മ​ത​ട്ടു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ഷി​ബി(24)​നെ​യാ​ണ് പോ​ലീ​സ് പിടികൂടിയത്. പ്ര​ധാ​ന പ്ര​തി​യും സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​മാ​യ പ്ര​ദീ​പി​നെ ക​ഴി​ഞ്ഞ ദി​വ​സം അറസ്റ്റ് ചെയ്തിരുന്നു.

Also read : എന്നെ എല്ലാവർക്കും അറിയാം; ബസ് പാസ് കാണിക്കാതെ കണ്ടക്ടറോട് ചൂടായി കെഎസ്ആർടിസി സൂപ്രണ്ട്

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ഏ​ഴം​ഗ സം​ഘമെന്നാണ് വിവരം. ഇ​തി​ൽ ര​ണ്ടു പേ​രാ​ണ് ഇപ്പോൾ പിടിയിലായത്. ഒ​ളി​വി​ലു​ള്ള അ​ഞ്ച് പേ​രെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ത​മി​ഴ്നാ​ട്ടി​ലേ​ക്ക് വ്യാ​പി​പ്പി​ച്ചു. സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​വും പോ​ലീ​സ് തേ​ടി​യി​ട്ടു​ണ്ട്. അതോടൊപ്പം തന്നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത ഓ​ട്ടോ​റി​ക്ഷ​യി​ലും സം​ഭ​വ സ്ഥ​ല​ത്തും ഫോ​റ​ൻ​സി​ക് സം​ഘം വെ​ള്ളി​യാ​ഴ്ച തെ​ളി​വ് ശേ​ഖ​രി​ച്ചി​രു​ന്നു.

ഇ​ക്ക​ഴി​ഞ്ഞ ഡിസംബർ 31നു രാത്രിയാണ് സംഭവം. കാ​ര​ളി സ്വ​ദേ​ശി​യും ച​ക്ക​ക​ച്ച​വ​ട​ക്കാ​ര​നു​മാ​യ സെ​ന്തി​ലി​നെ ഏ​ഴു​പേരടങ്ങുന്ന സം​ഘം മ​ർ​ദി​ച്ചു അ​വ​ശ​നാ​ക്കി​ ഓ​ട്ടോ​യി​ൽ ക​യ​റ്റി ഇ​ഞ്ചി​വി​ള പ​ഴ​യ​റോ​ഡി​ൽ എ​ത്തിക്കുകയും ഓ​ട്ടോ​റി​ക്ഷ പു​റ​ത്തു​കൂ​ടെ ക​യ​റ്റി ഇ​റ​ക്കു​ക​യാ​യി​രു​ന്നു. വാ​രി​യെ​ല്ലു​ക​ൾ തകർന്ന് ഗുരുതരമായി പരിക്കേറ്റ സെന്തിൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button