KeralaLatest NewsNews

പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധം; ആസാദി വിളികളുമായി പാലക്കാടിനെ പിടിച്ച് കുലുക്കിയ പെൺകുട്ടി ഇതാണ്

പാലക്കാട്: ആസാദി മുദ്രാവാക്യം വിളിയുമായി പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന ഒരു യുവതിയുടെ വീഡിയോയാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് വച്ച് നടന്ന പ്രതിഷേധത്തിലാണ് സംഭവം. സദസിനേയും വേദിയേയും ഒരുപോലെ ആസാദി വിളിയിലേക്കെത്തിച്ച ആ പെൺശബ്ദം ജെഎന്‍യുവിന്‍റെ യുവനേതാവ് ദീപ്സിതാ ധറിന്‍താണെന്ന് ഡോ ഷാനവാസ് എആർ ആണ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

Read also: പോപ്പുലർ ഫ്രണ്ട് നിരോധിക്കുമോ? പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തർപ്രദേശിലും, ആസാമിലും കലാപം അഴിച്ചു വിട്ടത് പോപ്പുലർ ഫ്രണ്ട് ആണെന്ന് കേന്ദ്രസർക്കാർ സ്ഥിരീകരിച്ചു; റിപ്പോർട്ടിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങൾ

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഇതാണ് ഇന്നലെ പാലക്കാടിനെ ഇളക്കിമറിച്ച പെൺതാരകം, ജെഎൻയു വിന്റെ ധീര ശബ്ദം, സഖാവ് ദീപ്സിതാ ധർ.

കൊൽക്കത്തയിലെ അസുതോഷ് കോളേജിൽ ബിരുദത്തിന് പഠിക്കുന്ന സമയത്ത് ക്യാംപസിനുള്ളിൽ വെച്ച് 23 കാരനായ എസ്‌എഫ്‌ഐ വിദ്യാർത്ഥി നേതാവ് സഖാവ് സുദിപ്തോ ഗുപ്തയെ തൃണമൂൽ ഗുണ്ടകൾ കൊല്ലുന്ന ക്രൂരതയ്ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്ന ദീപ്സിതാ ധർ, 2010 ൽ എസ്‌എഫ്‌ഐയിൽ ചേർന്നു. നിരവധി തവണ രാഷ്ട്രീയ ശത്രുക്കളാൽ ആക്രമിക്കപ്പെട്ടു. ഒരുപാട് കേസുകൾ ചുമത്തപ്പെട്ടുവെങ്കിലും എല്ലാം വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു.

അസുതോഷ് കോളേജ് എസ്‌എഫ്‌ഐ യൂണിറ്റിന്റെ ആക്ടിംഗ് പ്രസിഡന്റും കൊൽക്കത്ത ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു.

2013 ൽ ജെഎൻയു വിൽ ചേർന്നു. 2014 ൽ ജെഎൻയുവിൽ രണ്ടാമത്തെ ഏറ്റവും കൂടുതൽ വോട്ടുകൾ നേടി സോഷ്യൽ സയൻസ് സ്കൂളിനുള്ള കൗൺസിലറായി. അവരുടെ ധീരമായ ശബ്ദവും മുദ്രാവാക്യവും പേരു കേട്ടതാണ്.

നിലവിൽ ജെഎൻയുവിന്റെ എസ്‌എഫ്‌ഐ യൂണിറ്റ് പ്രസിഡന്റും ഡൽഹി എസ്‌എഫ്‌ഐ സ്റ്റേറ്റ് കമ്മിറ്റി വൈസ് പ്രസിഡന്റും എസ്‌എഫ്‌ഐ സെൻട്രൽ സെക്രട്ടേറിയറ്റ് അംഗവുമാണ്.

ഇന്ത്യ പാകിസ്ഥാൻ വിഭജനത്തിന് ശേഷമുള്ള അഭയാർഥി സെറ്റിൽമെന്റിനെക്കുറിച്ചും ജാതി സ്വാധീനത്തെക്കുറിച്ചും ജെഎൻയുവിലെ സെന്റർ ഫോർ റീജിയണൽ ഡെവലപ്‌മെന്റിൽ നിന്ന് എംഫിൽ ന് പഠിക്കുന്നു.

പശ്ചിമ ബംഗാളിലെ ഹൗറയിലെ ബാലി എന്ന ചെറുപട്ടണത്തിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും കൊൽക്കത്തയിലെ അസുതോഷ് കോളേജിൽ നിന്നും ജിയോഗ്രഫിയിൽ ബിരുദവും നേടി. 2011 ഡിസംബറിൽ ബ്രിട്ടീഷ് ഹൈക്കമ്മിഷൻ സംഘടിപ്പിച്ച സ്റ്റുഡന്റ് പൊളിറ്റീഷ്യൻ ഡെലിഗേഷന്റെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള 8 പേരോടൊപ്പം ബ്രിട്ടനിൽ പോയിട്ടുണ്ട്.

സിഎഎ ക്കെതിരെ ഉറച്ച നിലപാട് സ്വീകരിച്ച് പാലക്കാടിനെ തന്റെ പ്രസംഗം കൊണ്ടും മുദ്രാവാക്യം കൊണ്ടും ഇളക്കി മറിച്ച സഖാവ് ദീപ്സിതാ ധർന് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ..

shortlink

Related Articles

Post Your Comments

Related Articles


Back to top button