Latest NewsNewsInternational

പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ ആഞ്ഞടിച്ച് സയ്യിദ് അക്ബറുദ്ദീന്‍

പഴയ ശീലങ്ങള്‍ മാറ്റാന്‍ ബുദ്ധിമുട്ടാണ്

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ പങ്കുവെച്ച വീഡിയോ വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നുഉത്തര്‍പ്രദേശിലെ മുസ്ലിങ്ങളെ ഇന്ത്യന്‍ പോലീസ് വംശഹത്യ നടത്തുന്നെന്ന തലക്കെട്ടിലാണ് ട്വിറ്ററില്‍ വ്യാജ വീഡിയോകള്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പങ്ക് വെച്ചത്. ഇതിനെതിരെയാണ് ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍ ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുന്നത്.’പഴയ ശീലങ്ങള്‍’ മാറ്റാന്‍ ബുദ്ധിമുട്ടാണെന്ന് ഇമ്രാന്‍ ഖാനെ വിമര്‍ശിച്ച് സയ്യീദ് ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.

കുറ്റകൃത്യം ആവര്‍ത്തിക്കുന്നവര്‍, പഴയ ശീലങ്ങള്‍ മാറ്റാന്‍ ബുദ്ധിമുട്ടാണ്’, സയ്യീദ് ട്വിറ്ററില്‍ കുറിച്ചു.ഇതിന് മുമ്പും വ്യാജ വീഡിയോ പ്രചരിപ്പിച്ചതില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ച വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ ഇതവണയും ഇമ്രാന്‍ ഖാനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു . ‘വ്യാജവാര്‍ത്ത ട്വീറ്റ് ചെയ്യുക, പിടിക്കപ്പെടുക, പിന്‍വലിക്കുക, തുടരുക’ എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നത്.

ബംഗ്ലാദേശില്‍നിന്നുള്ള മൂന്ന് പഴയ വീഡിയോകളാണ് ഇന്ത്യയിലേതെന്ന പേരില്‍ ഇമ്രാന്‍ പങ്കുവെച്ചതെന്നാണ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വിമര്‍ശനം ശക്തമായി ഉയരുന്നതിന് പിന്നാലെ ഈ വിഡീയോകള്‍ ട്വിറ്ററില്‍നിന്ന് ഇമ്രാന്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

സംഭവത്തില്‍ ഇമ്രാന്‍ പങ്കുവെച്ചത് ഉത്തര്‍ പ്രദേശില്‍നിന്നുള്ള വീഡിയോ അല്ലെന്നും 2013 മേയില്‍ ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ആണെന്നും ഉത്തര്‍ പ്രദേശ് പോലീസ് വ്യക്തമാക്കി. ബംഗ്ലാദേശ് പോലീസിന്റെ വിഭാഗമായ ആര്‍.എ.ബിയാണ് വീഡിയോയിലുള്ളതെന്നും യു.പി. പോലീസ് പറയുന്നു.ഇതുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button