Latest NewsNewsIndia

മതം ഒരു പെരുമാറ്റചട്ടമാണ്, രാഷ്ട്രീയത്തിലാണ് മതം ഏറ്റവും കൂടുതല്‍ വേണ്ടത്-ജെ പി നഡ്ഡ

വഡോദര: മതം ഒരു പെരുമാറ്റചട്ടമാണ്. എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്നാണ് അതു ജനങ്ങളെ പഠിപ്പിക്കുന്നത്. മതത്തെ മാറ്റിനിര്‍ത്തിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനം അര്‍ത്ഥ ശൂന്യമാണെന്ന് ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെപി നഡ്ഡ. സ്വാമിനാരായണ്‍ ക്ഷേത്രത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു ജെ പി നഡ്ഡ.

മതവും രാഷ്ട്രീയവും തമ്മില്‍ എന്താണ് ബന്ധമെന്നും എപ്പോഴും ഉയര്‍ന്നുകേള്‍ക്കാറുള്ള ചോദ്യമാണിതെന്നും നഡ്ഡ ചോദിക്കുന്നു.  മതം ജനങ്ങളെ നയിക്കുന്ന പെരുമാറ്റച്ചട്ടമാണെന്നും മതത്തിന്റെ സാന്നിദ്ധ്യമില്ലാത്ത രാഷ്ട്രീയപ്രവര്‍ത്തനം വിവേകരഹിതമായിരിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നതായും നഡ്ഡ പറയുന്നു.

രാഷ്ട്രീയത്തിലാണ് മതം ഏറ്റവും കൂടുതല്‍ വേണ്ടതെന്നും നഡ്ഡ പറഞ്ഞു. ബിജെപി എല്ലായ്‌പ്പോഴും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. രാജ്യത്തിനും സമൂഹത്തിനും ഗുണകരമായ പ്രവര്‍ത്തനങ്ങളാണ് ബിജെപി കാഴ്ച വയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button