Latest NewsNewsInternational

പശ്ചിമേഷ്യയെ ആശങ്കയിലാഴ്ത്തി ബാഗ്ദാദില്‍ വീണ്ടും യു.എസ് ആക്രമണം

ബഗ്ദാദ് : പശ്ചിമേഷ്യയെ ആശങ്കയിലാഴ്ത്തി ബാഗ്ദാദില്‍ വീണ്ടും യു.എസ് ആക്രമണം.. വടക്കന്‍ ബഗ്ദാദില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ പിന്തുണയുള്ള ആറ് പൗരസേന അംഗങ്ങള്‍ കൊല്ലപ്പെട്ടു. രണ്ട് കാറുകള്‍ തകര്‍ന്നു. ഇറാനിലെ ഏറ്റവും കരുത്തനായ സേനാ കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ച് 24 മണിക്കൂറിനുള്ളിലാണ് വീണ്ടും ആക്രമണം.

Read Also :പശ്ചിമേഷ്യയിലെ സംഘര്‍ഷം : ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് വ്യോമയാന വകുപ്പിന്റെ കര്‍ശന നിര്‍ദേശം

ജനറല്‍ ഖാസിം സുലൈമാനിയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഇറാന്റെ ഖുദ്സ് ഫോഴ്‌സ് അംഗങ്ങള്‍ പരേഡ് നടത്താന്‍ ഏതാനും മണിക്കൂറുകള്‍ ശേഷിക്കെയാണ് ആക്രമണം. ഇറാനുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ഇറാഖ് അര്‍ധസൈനിക ശൃംഖലയായ ഹഷെദ് അല്‍ ഷാബിയുടെ വാഹനവ്യൂഹത്തിനു നേരെയായിരുന്നു ആക്രമണമെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎസാണ് ആക്രമണത്തിനു പിന്നിലെന്ന് ഇറാഖ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട ചെയ്‌തെങ്കിലും ആരെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്നു വ്യക്തമല്ല. ആക്രമണത്തെ കുറിച്ച് യുഎസ് പ്രതികരണം അറിവായിട്ടില്ല

പുതിയ സാഹചര്യങ്ങള്‍ പരിഗണിച്ച് പശ്ചിമേഷ്യയില്‍ മൂവായിരം സൈനികരെ അധികമായി വിന്യസിക്കുമെന്ന് അമേരിക്കന്‍ പ്രതിരോധ വകുപ്പ് വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button