Latest NewsNewsBusiness

റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണവില കുതിച്ച് ഉയരുന്നു : കുത്തനെ വില ഉയരുന്നതിനു പിന്നില്‍ സുലൈമാനിയ വധം

കൊച്ചി : റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണവില കുതിച്ച് ഉയരുന്നു. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. ഇതോടെ വില ഗ്രാമിന് 3710 രൂപയും പവന് 29,680 രൂപയുമായി. ഇറാന്‍ രഹസ്യസേനാ മോധാവി ഖാസിം സുലൈമാനിയെ വധിച്ച യുഎസ് നടപടിയെത്തുടര്‍ന്ന് രാജ്യാന്തര വിപണിയിലുണ്ടായ സമ്മര്‍ദ്ദങ്ങളാണ് വില കൂടാന്‍ കാരണം.

320 രൂപ കൂടി ഉയര്‍ന്നാല്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 30,000 എത്തും. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. ഇതോടെ വില ഗ്രാമിന് 3710 രൂപയും പവന് 29,680 രൂപയുമായി. ഇറാന്‍ രഹസ്യസേനാ മോധാവി ഖാസിം സുലൈമാനിയെ വധിച്ച യുഎസ് നടപടിയെത്തുടര്‍ന്ന് രാജ്യാന്തര വിപണിയിലുണ്ടായ സമ്മര്‍ദ്ദങ്ങളാണ് വില കൂടാന്‍ കാരണം.

Read Also : പശ്ചിമേഷ്യയെ ആശങ്കയിലാഴ്ത്തി ബാഗ്ദാദില്‍ വീണ്ടും യു.എസ് ആക്രമണം

നിക്ഷേപകര്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ്. അമേരിക്കന്‍ സൈനിക നടപടിയുടെ വാര്‍ത്ത ഇന്നലെ പുറത്തുവന്നപ്പോള്‍ത്തന്നെ സ്വര്‍ണവിലയും അസംസ്‌കൃത എണ്ണവിലയും കുതിച്ചുയര്‍ന്നു. ഇന്നലെ 27 ഡോളറില്‍ അധികമാണ് സ്വര്‍ണവില ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് കേരളത്തില്‍ രണ്ടുതവണ സ്വര്‍ണവില ഉയര്‍ന്നു. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം സ്വര്‍ണം) 1552 ഡോളറാണ് ഇപ്പോഴത്തെ വില. ബഗ്ദാദില്‍ വീണ്ടും യുഎസ് ആക്രമണമുണ്ടായ സാഹചര്യത്തില്‍ വരും വ്യാപാരദിവസങ്ങളിലും സ്വര്‍ണ വില ഉയരാനാണു സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button