Latest NewsKeralaNews

സമുദ്രത്തില്‍ താപ നില ഉയരുന്നു : കേരളത്തില്‍ കാലാവസ്ഥയില്‍ വലിയ മാറ്റം

 

തിരുവനന്തപുരം: സമുദ്രത്തില്‍ താപ നില ഉയരുന്നു . കേരളത്തില്‍ കാലാവസ്ഥയില്‍ വലിയ മാറ്റം . ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ഇനി കുളിരുള്ള മഞ്ഞ് കാലം കേരളത്തിന് നഷ്ടമാകുന്നു. കേരളത്തിലെ ഈ കുളിരുള്ള കാലാവസ്ഥ മാറുന്നുവെന്നാണ് വിദഗദ്ധര്‍ നല്‍കുന്ന സൂചന. ഇത്തവണ ക്രിസ്മസിന് കേരളത്തില്‍ കാര്യമായ തണുപ്പുണ്ടായിരുന്നില്ല. ജനുവരി പിറന്നതും പൊള്ളുന്ന പകലുകളുമായിട്ടാണ്. ഇനിയുള്ള ദിവസങ്ങളിലും ചൂടുകൂടാനാണ് സാധ്യതയെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍

Read Also :കേരളത്തിലും കാലാവസ്ഥ വ്യതിയാനത്തിന്റെ ആപല്‍ സൂചനകള്‍ ജൈവവൈവിധ്യ കലവറയുടെ സംരക്ഷണം സമൂഹത്തിന്റെ പ്രധാന ചുമതല: മുഖ്യമന്ത്രി

ഒരുദിവസത്തെ കുറഞ്ഞ താപനില കൂടി നില്‍ക്കുന്നതുകൊണ്ടാണ് രാത്രിയിലും രാവിലെയും ഉഷ്ണം അനുഭവപ്പെടുന്നത്. മുപ്പതുവര്‍ഷത്തെ ശരാശരിയെടുത്താല്‍ കുറഞ്ഞ താപനില ഒരു ഡിഗ്രിമുതല്‍ മൂന്നു ഡിഗ്രിവരെ കൂടിയിട്ടുണ്ട്. പകലും രാത്രിയും ഒരുപോലെ ചൂടു തുടരുന്നു. കഴിഞ്ഞതവണ ഈ ദിവസങ്ങളില്‍ മൂന്നാറിവെ മഞ്ഞുവീഴ്ച വിസ്മയക്കാഴ്ചയായിരുന്നു. ഇപ്പോള്‍ മൂന്നാറില്‍ താപനില എട്ടുഡിഗ്രിയില്‍ താഴ്ന്നിട്ടില്ല. മറ്റു പ്രദേശങ്ങളിലാകട്ടെ ചൂട് ശരാശരിയില്‍നിന്ന് മൂന്നുഡിഗ്രിവരെ കൂടുതലാണ്.

ചൂടുകൂടാന്‍ പല കാരണങ്ങളുണ്ട്. ഇത്തവണ കൂടുതല്‍ മഴയും കൂടുതല്‍ മേഘാവൃതവുമായ അന്തരീക്ഷമാണ് ഉണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ പറഞ്ഞു. താപനില ഇനിയും കൂടാനാണ് സാധ്യത. കഴിഞ്ഞ ഏതാനും വര്‍ഷമായി ഫെബ്രുവരി മുതല്‍ കേരളത്തിലെ താപനില സാധാരണയില്‍നിന്ന് കൂടിവരുകയാണെന്നും അദ്ദേഹം പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button