Latest NewsIndiaNews

അമിത് ഷായുടെ വിമർശനങ്ങൾക്ക് മറുപടിയുമായി അരവിന്ദ് കെജ്‌രിവാൾ

ന്യൂ​ഡ​ൽ​ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അ​മി​ത് ഷായുടെ വിമർശനങ്ങൾക്ക് മറുപടിയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹിയിലെ വികസനത്തിന് വേണ്ടി എന്തെങ്കിലും നിര്‍ദ്ദേശങ്ങളുണ്ടെങ്കില്‍ പറയാമെന്നും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഞങ്ങളത് നടപ്പാക്കുമെന്നും കെജ്‌രിവാൾ ട്വീറ്റ് ചെയ്തു. ഞാൻ അമിത് ഷാ ജിയുടെ പ്രസം​ഗം പൂർണമായും കേട്ടൂ. അദ്ദേഹം ഞങ്ങളുടെ പ്രവര്‍ത്തനങ്ങളിലെ പോരായ്‌മകള്‍ ചൂണ്ടികാട്ടി ഡൽഹിയിലെ വികസനത്തെപ്പറ്റി സംസാരിക്കുമെന്നായിരുന്നു ഞാന്‍ കരുതിയത്. എന്നാൽ അദ്ദേഹം എന്നെ അധിഷേപിക്കുകയല്ലാതെ മറ്റൊന്നും പറഞ്ഞില്ലെന്നും കെജ്‌രിവാൾ പറഞ്ഞു.

ഡൽഹിയിൽ ബിജെപിയുടെ തെര‍ഞ്ഞെടുപ്പ് റാലിയിലാണ് അരവിന്ദ് കെജ്‌രിവാളിനെയും, ആം​ആ​ദ്മി പാ​ർ​ട്ടി​യെയും അമിത് ഷാ വിമർശിച്ചത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്ന് ഡൽഹിയിൽ ബിജെപിയുടെ തെര‍ഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തു സംസാരിക്കവെ അമിത് ഷാ പറഞ്ഞു. ഒ​രാ​ൾ​ക്ക് ഒ​രു പ്രാ​വ​ശ്യം മാ​ത്ര​മേ ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കാ​ൻ സാ​ധി​ക്കൂ. വീ​ണ്ടും വീ​ണ്ടും ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കാ​ൻ സാ​ധി​ക്കി​ല്ല. ഡ​ൽ​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി വി​ജ​യി​ക്കു​മെ​ന്നാ​ണ് ലോ​ക്സ​ഭാ, ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​തെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃമികവില്‍ ഡൽഹിയില്‍ ബിജെപി അധികാരത്തിലെത്തുമെന്നും അമിത് ഷാ പറഞ്ഞു.

Also read : കേന്ദ്രസർക്കാർ പാസാക്കുന്ന ഒരു നിയമത്തെ സംസ്ഥാനങ്ങൾ എതിർക്കാൻ പാടില്ലെന്ന വ്യവസ്ഥ ഭരണഘടനയിലില്ല; മുൻ മഹാരാഷ്ട്ര ഗവർണർ കെ.ശങ്കരനാരായണൻ

പൗരത്വ നിയമഭേദഗതിയെ എതിര്‍ക്കുന്നവരെയും അമിത് ഷാ വിമർശിച്ചു. പാകിസ്ഥാനിലെ നങ്കന സാഹിബിന് എതിരായ ആക്രമണം പൗരത്വ നിയമത്തെ എതിര്‍ക്കുന്നവര്‍ക്കുള്ള ഉത്തരമാണെന്ന് അമിത് ഷാ പറഞ്ഞു. പൗരത്വ നിയമഭേദഗതിയെ എതിര്‍ക്കുന്നവരാണ് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ആം ആദ്‍മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളും. പാകിസ്ഥാനിലെ നങ്കന സാഹിബ് ഗുരുദ്വാരയ്ക്ക് നേരെ നടന്ന ആക്രമണത്തിലേക്ക് ഞാനിവരുടെ ശ്രദ്ധ ക്ഷണിക്കുകയാണെന്നും പൗരത്വ നിയമഭേദഗതിയെ എതിര്‍ക്കുന്ന എല്ലാവര്‍ക്കുമുള്ള മറുപടിയാണതെന്നും അമിത് ഷാ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ജനങ്ങളെ ഇളക്കി വിടുകയാണ്. രാജ്യത്തെ ന്യൂനപക്ഷവിഭാഗത്തിന് പൗരത്വ നിയമഭേദഗതി മൂലം പൗരത്വം നഷ്ടപ്പെടും എന്ന് അവര്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു.ആരുടേയും പൗരത്വം റദ്ദാക്കാനുള്ള അധികാരം പൗരത്വ നിയമഭേദഗതിക്ക് ഇല്ല. നിങ്ങള്‍ നങ്കന ഗുരുസാഹിബ് ആക്രമിക്കപ്പെട്ടത് ശ്രദ്ധിക്കുക. ഇന്ത്യയില്‍ അല്ലെങ്കില്‍ പിന്നെ എവിടെയാണ് നമ്മുടെ സിഖ് സഹോദരങ്ങള്‍ അഭയം തേടുകയെന്നു അമിത് ഷാ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button