KeralaLatest NewsNewsIndia

റെക്കോഡുകള്‍ തകര്‍ത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധന

കൊച്ചി: റെക്കോഡുകള്‍ തകര്‍ത്ത് സ്വര്‍ണവില.  ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. ഇതോടെ വില ഗ്രാമിന് 3710 രൂപയും പവന് 29,680 രൂപയുമായി. ഇതോടെ സ്വര്‍ണത്തിന്റെ വില 30,000 എത്താന്‍ അധിക സമയം വേണ്ട.

ഇന്നലെ 27 ഡോളറില്‍ അധികമാണ് സ്വര്‍ണവില ഉയര്‍ന്നത്. ഇത് കേരളത്തില്‍ രണ്ടുതവണ സ്വര്‍ണവില ഉയരാനിടയാക്കി. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം സ്വര്‍ണം) 1552 ഡോളറാണ് ഇപ്പോഴത്തെ വില. രണ്ടാഴ്ചയ്ക്കിടെ 10 ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 1,700 രൂപയുടെ വര്‍ധനവുണ്ടായി.

ബാഗ്ദാദില്‍ വീണ്ടും യുഎസ് ആക്രമണമുണ്ടായ സാഹചര്യത്തില്‍ വരും വ്യാപാര ദിവസങ്ങളിലും സ്വര്‍ണവില ഉയരാനാണു സാധ്യത. രണ്ടു ദിവസം കൊണ്ട് 440 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 3680 രൂപയാണ് വെള്ളിയാഴ്ചത്തെ വില. 19 ദിവസം കൊണ്ട് സ്വര്‍ണവില പവന് 1,440 രൂപ കൂടി. 2019 ഡിസംബര്‍ 13ന് 28,000 രൂപയായിരുന്നു പവന്റെ വില.

നിക്ഷേപകര്‍ വന്‍ തോതില്‍ സ്വര്‍ണം വാങ്ങിച്ച് കൂട്ടുകയാണ്. അമേരിക്കന്‍ സൈനിക നടപടികളുടെ വാര്‍ത്തകള്‍ വന്നതിന് പിന്നാലെ സ്വര്‍ണ വിലയും അസംസ്‌കൃത എണ്ണ വിലയും കുതിച്ചുയര്‍ന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയരുന്നതും ആഭരണ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്.

മുന്‍പ് സെപ്റ്റംബര്‍ ആദ്യവാരത്തിലാണ് സ്വര്‍ണ വില റെക്കോര്‍ഡ് ഉയരത്തിലെത്തിയത്. എന്നാല്‍, വില പിന്നീട് കുറഞ്ഞെങ്കിലും ഡിസംബറോടെ വില വീണ്ടും ഉയരുകയായിരുന്നു.2019 ജനുവരി മുതലുള്ള കണക്ക് പരിശോധിക്കുമ്പോള്‍ സ്വര്‍ണവിലയില്‍ 5,920 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button