CricketLatest NewsIndiaNewsSports

മത്സരം ഉപേക്ഷിച്ചു, ഇന്ത്യ ശ്രീലങ്ക ട്വന്‍റി ട്വന്‍റി മത്സരം മഴ മൂലം ഉപേക്ഷിച്ചു 

ഗുവാഹാട്ടി: ഇന്ത്യ-ശ്രീലങ്ക ട്വന്‍റി – ട്വന്റി പരമ്പരയിലെ ആദ്യ മത്സരം ഉപേക്ഷിച്ചു. ഗുവാഹട്ടിയില്‍ നടക്കേണ്ടിയിരുന്ന മത്സരമാണ് മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചത്. ഒരു പന്ത് പോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഏഴ് മണിക്കായിരുന്നു മത്സരം. ടോസ് നേടി ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. മഴ മാറി നിന്നെങ്കിലും പിച്ചിലും ഔട്ട് ഫീല്‍ഡിലും ഈര്‍പ്പം നിലനിന്നതാണ് മത്സരം ഉപേക്ഷിക്കാന്‍ ഇടയാക്കിയത്. പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണ് ഉള്ളത്. അടുത്ത മത്സരം വെള്ളിയാഴ്ച ഇന്‍ഡോറില്‍ നടക്കും.

Tags

Related Articles

Post Your Comments


Back to top button
Close
Close