Latest NewsNewsIndiaUK

വിദേശ രാജ്യങ്ങളില്‍ നിന്നും മോദി സർക്കാരിന് ജയ് വിളി; പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് ലണ്ടന്‍ നഗരത്തില്‍ ഇന്ത്യന്‍ വംശജരുടെ മാർച്ച്

ലണ്ടന്‍: പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് ലണ്ടന്‍ നഗരത്തില്‍ ഇന്ത്യന്‍ വംശജരുടെ മാർച്ച് നടന്നു. മോദി സർക്കാരിന് ജയ് വിളിചു കൊണ്ടുള്ള മാർച്ചിൽ നിരവധി ആളുകള്‍ പങ്കെടുത്തു. വിദേശ രാജ്യങ്ങളില്‍ നിന്നും പൗരത്വ ഭേദഗതി നിയമത്തിന് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. പാര്‍ലമെന്റ് ക്വയറില്‍ ആണ് നടന്ന മാർച്ച് നടന്നത്.

ചില കേന്ദ്രങ്ങളുടെ തെറ്റിധരിപ്പിക്കലിന് വിധേയരായത് കൊണ്ടാണ് ഇന്ത്യയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ പുതിയ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നതെന്ന് പ്രകടനത്തില്‍ അണിനിരന്നവര്‍ ആരോപിച്ചു.

നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് നടത്തിവരുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം യുകെയിലെ മതേതര ജനാധിപത്യ സംഘടനകള്‍ ലണ്ടനിലെ ഗാന്ധി പ്രതിമയ്ക്ക് മുന്‍പില്‍ അണിചേരുന്നിരുന്നു. ലണ്ടന്‍ നഗരത്തിലെ പാര്‍ലമെന്റ് സ്‌ക്വയറിന് മുന്നിലുള്ള ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ഗാന്ധിയന്‍ മാതൃകയില്‍ സമാധാനപരമായ പ്രതിഷേധ പരിപാടിയാണ് സംഘടിപ്പിച്ചത്.

ALSO READ: പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കുന്നു; ലോകത്തുള്ള എല്ലാവർക്കും ഇന്ത്യയുടെ വാതിൽ തുറന്നു കൊടുക്കാൻ കഴിയില്ല; നിലപാട് തുറന്നു പറഞ്ഞ് സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ

അതേസമയം, പൗരത്വ നിയമത്തെ പിന്തുണച്ച് കൊണ്ട് ഓസ്‌ട്രേലിയയിലെ വിവിധ നഗരങ്ങളിലും കൂട്ടായ്മ സംഘടിപ്പിച്ചു. മെല്‍ബണിലെ വിക്ടോറിയ പാര്‍ലമെന്റിന് മുന്‍പില്‍ നടന്ന കൂട്ടായ്മയില്‍ വന്‍ ജനാവലിയാണ് പങ്കെടുത്തത്. കേന്ദ്ര സര്‍ക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പിന്തുണ അറിയിച്ച് മെല്‍ബണിലെ ഇന്ത്യന്‍ സംഘടനകളാണ് കൂട്ടായ്മ സംഘടിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button