Latest NewsNewsIndia

ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ എത്രയും പെട്ടന്ന് എയിംസില്‍ പ്രവേശിപ്പിക്കണം, മനുഷ്യത്വരഹിതമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് : പ്രിയങ്ക ഗാന്ധി

ന്യൂ ഡൽഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയില്‍ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്തു തിഹാർ ജയിലിൽ അടയ്ക്കപ്പെട്ട ഭീം ആർമി തലവന്‍ ചന്ദ്രശേഖർ ആസാദിനെ എത്രയും പെട്ടന്ന് എയിംസില്‍ പ്രവേശിപ്പിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി അവശ്യപ്പെട്ടു.

മനുഷ്യത്വരഹിതമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഒരു കാരണവും കൂടാതെയാണ് ചന്ദ്രശേഖര്‍ ആസാദിനെ ജയിലിലാക്കിയത്. എതിര്‍പ്പുകള്‍ രേഖപ്പെടുത്തുന്നവരെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങളാണിത്.  ആസാദിന് ചികിത്സ നിഷേധിക്കുന്നതിലൂടെ സര്‍ക്കാരിന്‍റെ ഭീരുത്വമാണ് വ്യക്തമാക്കുന്നതെന്നും ആസാദിനെ എത്രയും പെട്ടന്ന് എയിംസിലേക്ക് മാറ്റണമെന്നും പ്രിയങ്ക ട്വിറ്ററിലൂടെ പറഞ്ഞു.

Also read : ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുന്നത് രാഹുലും പ്രിയങ്കയുമെന്ന് അമിത് ഷാ

ചന്ദ്രശേഖര്‍ ആസാദിന്‍റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിനാൽ ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ഹൃദയാഘാതം വരെ ഉണ്ടായേക്കാമെന്നും ഇദ്ദേഹത്തിന്റെ ഡോക്ടറായ ഹര്‍ജിത് സിങ് ഭട്ടി അറിയിച്ചിരുന്നു. ആസാദ് കഴിഞ്ഞ ഒരു വര്‍ഷമായി തന്റെ ചികിത്സയിലാണ്. ആഴ്ചതോറും അദ്ദേഹത്തിന് ഫ്‌ളെബോടോമി ചികിത്സ ആവശ്യമാണ്. ആഴ്ചയില്‍ രണ്ടുതവണ രക്തം മാറ്റിവെക്കേണ്ടുന്ന രോഗമാണ് അദ്ദേഹത്തിനുള്ളത്. കഴിഞ്ഞ ഒരുവര്‍ഷമായി ഡൽഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സ തുടരുകയാണെന്നും . ഇതു കൃത്യമായി ചെയ്തില്ലെങ്കിൽ രക്തം കട്ട പിടിക്കാനും ഹൃദയാഘാതം സംഭവിക്കാനും സാധ്യതയുണ്ടെന്നും ഡോക്ടർ പറഞ്ഞു. ഡൽഹി ജുമാ മസ്ജിദിലെ പ്രതിഷേധത്തിനെ തുടര്‍ന്നാണ് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button