Latest NewsBikes & ScootersNewsAutomobile

കാത്തിരിപ്പുകൾക്ക് വിരാമം : ക്ലാസിക് 350 ബിഎസ്6 മോഡൽ ജനുവരി 7ന് അവതരിപ്പിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്

കാത്തിരിപ്പുകൾക്കൊടുവിൽ ക്ലാസിക് 350 ബിഎസ്6 മോഡൽ ജനുവരി 7ന് വിപണിയിലെത്തിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സാങ്കേതികവിദ്യ ഉള്‍പ്പെടുത്തിയ ബിഎസ്-6 എന്‍ജിനിലായിരിക്കും പുതിയ ബൈക്ക് എത്തുക. ബിഎസ്-6 മോഡലിന്റെ ചില ചിത്രങ്ങളും പുറത്തുവന്നിരുന്നു. പുതിയ നിറങ്ങൾക്കൊപ്പം ഫാക്ടറിയില്‍ ഘടിപ്പിച്ച അലോയി വീലുകളും നൽകിയിട്ടുണ്ട്.

ക്ലാസിക്ക് 350 ഗണ്‍മെറ്റല്‍ ഗ്രേ പതിപ്പിന് ഫാക്ടറി ഘടിപ്പിച്ച അലോയ് വീലുകള്‍ ലഭിക്കുന്നതോടൊപ്പം സ്റ്റെല്‍ത്ത് ബ്ലാക്ക് പുതിയ കളര്‍ ഓപ്ഷനായി അവതരിപ്പിക്കും. നേരത്തെ ക്ലാസിക്ക് 500 സീരീസുകളില്‍ മാത്രമേ ഇത് ലഭ്യമായിരുന്നുള്ളൂ. ടാങ്കില്‍ ലൈനുകളും, ഫ്യുവല്‍ ടാങ്കിലെ റോയല്‍ എന്‍ഫീല്‍ഡ് ലോഗോയ്ക്കും സെന്റര്‍ കണ്‍സോളിനും റെഡ് കളറും നൽകിയിട്ടുണ്ട്. എന്നാല്‍ ഇത് സ്പോക്ക് വീലുകളില്‍ മാത്രമായിരിക്കും ലഭ്യമാവുക.

Also read : ഭർത്താക്കന്മാരായാൽ ഇങ്ങനെ വേണം! ഭാര്യയ്ക്ക് സമ്മാനമായി വിലകൂടിയ കാർ വാങ്ങി നൽകി, ഇന്ത്യൻ സ്വദേശിക്ക് നറുക്കെടുപ്പിൽ സമ്മാനമായി ലഭിച്ചത് 20,000 ദിർഹം, നറുക്കെടുപ്പ് ഫലം അറിഞ്ഞ ഭർത്താവിന്‍റെ പ്രതികരണം ഇതായിരുന്നു ‘കാർ അവളുടേതാണ്, അതുകൊണ്ട് സമ്മാന തുകയും അവൾക്ക് തന്നെ’

ബിഎസ്-6 എന്‍ജിനിലുള്ള ക്ലാസിക് 350ന്‍റെ ബുക്കിങ്ങ് ഡീലര്‍ഷിപ്പ് തലത്തില്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. 10,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ബുക്കിംഗ് സ്വീകരിക്കുന്നതെന്നും വാഹനം ഡീലര്‍ഷിപ്പുകളിലെത്തി തുടങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പുതിയ എന്‍ജിനിലേക്ക് മാറിയതോടെ ക്ലാസിക് 350-യുടെ വിലയും ഉയര്‍ന്നിട്ടുണ്ട്.

മുന്‍ മോഡലിനെക്കാള്‍ 2020 ക്ലാസിക് 350-ക്ക് 10,000 രൂപയിലധികം വില വർദ്ധിക്കും. അതിനാൽ 1.64 ലക്ഷം രൂപ വരെ പുതിയ മോഡലിന് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം.നിലവിൽ, റോയൽ എൻഫീൽഡ് ക്ലാസിക്ക് 350 ശ്രേണിക്ക് 1.46 ലക്ഷം രൂപ മുതലാണ് വില. കമ്പനിയുടെ പ്രതിമാസ വിൽപ്പനയിൽ മുഖ്യ പങ്ക് വഹിക്കുന്ന മോഡലായതിനാൽ മെച്ചപ്പെട്ട റൈഡിംഗ് ഗുണനിലവാരവും സുഖസൗകര്യവും ഉറപ്പാക്കി ഏറെ പുതുമയോടെയാകും പുതുക്കിയ ക്ലാസിക് 350 റോയൽ എൻഫീൽഡ് അവതരിപ്പിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button