KeralaLatest NewsNews

ബിജെപി സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ക്കായി കേന്ദ്ര പ്രതിനിധികള്‍ കേരളത്തിലെത്തുന്നു

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ക്കായി കേന്ദ്ര പ്രതിനിധികള്‍ കേരളത്തിലെത്തും. പിഎസ് ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണറായതിന് പിന്നാലെ ഒഴിവുവന്ന സംസ്ഥാന ബിജെപി അധ്യക്ഷ പദവിലേക്ക് ആളെ തിരഞ്ഞെടുക്കാതെ അനിശ്ചിതമായി നീളുകയായിരുന്നു. മാത്രവുമല്ല പാര്‍ട്ടിക്കുള്ളില്‍ തന്നെ ആധ്യക്ഷന്‍ ആരെന്ന ഗ്രൂപ്പ് പേരുകളും ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നുണ്ട്. കഴിഞ്ഞ തവണ കുമ്മനം മാറിയപ്പേഴും ബജെപിക്ക് ഇതുപോലെ പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ സമയമെടുക്കേണ്ടി വന്നിരുന്നു.ദേശീയ സഹസംഘടനാ സെക്രട്ടറി ശിവപ്രസാദും വക്താവ് ജിവിഎല്‍ നരസിംഹറാവുമാണ് സമവായ ചര്‍ച്ചക്കള്‍ക്കായെത്തുന്നത്.

കേരളത്തില്‍ ബിജെപിക്ക് സ്ഥാനം ഒന്നുകൂടി ആഴത്തില്‍ ഉറപ്പിക്കണമെങ്കില്‍ അതിന് പറ്റിയെ ആളെ തന്നെ നേതൃത്വത്തിന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.
കെ സുരേന്ദ്രനായി മുരളീപക്ഷവും എം ടി രമേശിന് വേണ്ടി കൃഷ്ണദാസ് വിഭാഗവും നടത്തുന്നത് വലിയ നീക്കങ്ങളാണ്. ഗ്രൂപ്പുകള്‍ക്കതീതമായി പരിഗണിക്കുന്ന പേര് ശോഭാ സുരേന്ദ്രന്റേതാണ്. കുമ്മനത്തെ വീണ്ടും പരിഗണിക്കണമെന്ന് ആര്‍എസ്എസ് സമ്മര്‍ദ്ദവുമുണ്ട്. സംസ്ഥാന ഭാരവാഹികളുമായി ഒറ്റക്കൊറ്റക്കായി ചര്‍ച്ച നടത്തി അഭിപ്രായം തേടും. കൃഷ്ണദാസ് പക്ഷവും മുരളീധരന്‍ വിഭാഗവും തങ്ങളുടെ ആളുകള്‍ക്കുവേണ്ടി കടുത്ത സമ്മര്‍ദമാണ് ദേശീയ നേതൃത്വത്തിനുമേല്‍ ചെലുത്തുന്നുണ്ടെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. എഎന്‍ രാധാകൃഷ്ണന്‍ അല്ലെങ്കില്‍ എംടി രമേശ് എന്ന് കൃഷ്ണദാസ് പക്ഷവും കെ. സുരേന്ദ്രന്‍ മതിയെന്ന് മുരളീധരന്‍ വിഭാഗവും. ജില്ലാ പ്രസിഡന്റുമാരെ തീരുമാനിക്കാനും നടക്കുന്നത് വലിയ ഗ്രൂപ്പ് പോരാണ്. തിരുവനന്തപുരത്ത് വി വി രാജേഷിനെ മുരളീപക്ഷം രംഗത്തിറക്കുമ്പോള്‍ ചെമ്പഴന്തി ഉദയനും സജീവമായുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button