KeralaLatest NewsNews

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി യുഎഇ മന്ത്രാലയം : പുതുവര്‍ഷത്തില്‍ വിസ നയത്തില്‍ പുതിയ മാറ്റങ്ങള്‍

ദുബായ്: പുതുവര്‍ഷത്തില്‍ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി യുഎഇ മന്ത്രാലയം. വിസ നയത്തില്‍ പുത്തന്‍ വിപ്ലവത്തിനൊരുങ്ങി യു.എ.ഇ. പലതവണ പോയിവരാവുന്ന അഞ്ചുവര്‍ഷ സന്ദര്‍ശക വിസയാണ് പുതുവര്‍ഷത്തിലെ ആദ്യ മന്ത്രിസഭ യോഗം മുന്നോട്ടുവെച്ചിരിക്കുന്ന പദ്ധതി.

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമാണ് പുത്തന്‍ വിസ പ്രഖ്യാപിച്ചത്. 2020നെ വേറിട്ട വര്‍ഷമാക്കാന്‍ യു.എ.ഇ തീരുമാനിച്ചിട്ടുണ്ടെന്നും 50 വര്‍ഷത്തേക്കുള്ള മുന്നേറ്റങ്ങളുടെ തയാറെടുപ്പാണിതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. എല്ലാ രാജ്യക്കാര്‍ക്കും ഈ വിസ സൗകര്യം ലഭ്യമാവും.

ലോക ടൂറിസം ഭൂപടത്തിലെ മികവ് കൂടുതല്‍ ശക്തമാക്കാനും ഈ പദ്ധതി സഹായകമാവും. കഴിഞ്ഞ വര്‍ഷവും സന്ദര്‍ശകര്‍ക്കും നിക്ഷേപകര്‍ക്കും പ്രതിഭകള്‍ക്കും കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്ന വിസ പദ്ധതികള്‍ യു.എ.ഇ നടപ്പാക്കിയിരുന്നു. മാനുഷിക പരിഗണനക്ക് പ്രാധാന്യം നല്‍കി വിധവകള്‍ക്കും യുദ്ധമേഖലകളിലെ പൗരന്മാര്‍ക്കും സവിശേഷ പിന്തുണ നല്‍കുന്ന വിസയും യു.എ.ഇ നല്‍കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button