Latest NewsKeralaIndiaNews

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ് ; ഇന്ന് മാത്രം കൂടിയത് 520 രൂപ

കൊച്ചി: റെക്കോഡുകള്‍ തകര്‍ത്ത് സ്വര്‍ണവില മുപ്പതിനായിരം കടന്നു. പവന് 30,200 രൂപയും ഗ്രാമിന് 3,775 രൂപയുമാണ് ഇന്നത്തെ നിരക്ക്. പവന് 520 രൂപയാണ് ഇന്ന് കൂടിയത്. ആറുദിവസത്തിനുള്ളില്‍ 1200 രൂപ പവന് കൂടി.

ബാഗ്ദാദില്‍ വീണ്ടും യുഎസ് ആക്രമണമുണ്ടായ സാഹചര്യത്തില്‍ വരും വ്യാപാര ദിവസങ്ങളിലും സ്വര്‍ണവില ഉയരാനാണു സാധ്യത. രാജ്യാന്തര വിപണിയിലും സ്വര്‍ണത്തിന് വില കൂടി. നാല് ശതമാനം വില വര്‍ധിച്ച് 1,577 ഡോളറിലാണ് ഇന്ന് സ്വര്‍ണവില.

നിക്ഷേപകര്‍ വന്‍ തോതില്‍ സ്വര്‍ണം വാങ്ങിച്ച് കൂട്ടുകയാണ്. അമേരിക്കന്‍ സൈനിക നടപടികളുടെ വാര്‍ത്തകള്‍ വന്നതിന് പിന്നാലെ സ്വര്‍ണ വിലയും അസംസ്‌കൃത എണ്ണ വിലയും കുതിച്ചുയര്‍ന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയരുന്നതും ആഭരണ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്.

മുന്‍പ് സെപ്റ്റംബര്‍ ആദ്യവാരത്തിലാണ് സ്വര്‍ണ വില റെക്കോര്‍ഡ് ഉയരത്തിലെത്തിയത്. എന്നാല്‍, വില പിന്നീട് കുറഞ്ഞെങ്കിലും ഡിസംബറോടെ വില വീണ്ടും ഉയരുകയായിരുന്നു.2019 ജനുവരി മുതലുള്ള കണക്ക് പരിശോധിക്കുമ്പോള്‍ സ്വര്‍ണവിലയില്‍ 5,920 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button