KeralaLatest NewsNews

സ്‌​കൂ​ള്‍- കോ​ള​ജ് അ​സം​ബ്ലി​ക​ളി​ല്‍ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യിക്കുമെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്ന പൊ​തു​ബോ​ധം വ​ള​ര്‍​ത്തി​യെ​ടു​ക്കാ​ന്‍ സ്‌​കൂ​ള്‍- കോ​ള​ജ് അ​സം​ബ്ലി​ക​ളി​ല്‍ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ക്കുമെന്നും വ്യക്തമാക്കി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കോ​ഴി​ക്കോ​ട് ഫാ​റൂ​ഖ് കോ​ള​ജി​ല്‍ സം​ഘ​ടി​പ്പി​ച്ച ചീ​ഫ് മി​നി​സ്റ്റേ​ഴ്‌​സ് സ്റ്റു​ഡ​ന്‍റ് ലീ​ഡേ​ഴ്‌​സ് കോ​ണ്‍​ക്ലേ​വി​ല്‍ സം​സാ​രി​ക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കോ​ള​ജ് വി​ദ്യാ​ര്‍​ഥി യൂ​ണി​യ​നു​ക​ളി​ല്‍ 50 ശ​ത​മാ​നം വ​നി​താ സം​വ​ര​ണം പ്രാ​വ​ര്‍​ത്തി​ക​മാ​ക്കാ​ന്‍ ക​ഴി​യു​മോ എ​ന്ന കാ​ര്യം ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്കും. കാമ്പ​സ് രാ​ഷ്ട്രീ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മ നി​ര്‍​മ്മാ​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി അറിയിച്ചു.

Read also: ചിലരുടെ നിലപാട് സംശയാസ്പദം; കോണ്‍ഗ്രസുകാർക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി

ഭാ​വി​യി​ല്‍ ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് ത​ന്നെ ഒ​ഴി​വാ​ക്കാ​ന്‍ ഉ​ദ്ദേ​ശ​മു​ണ്ട്. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠ​ന​ത്തോ​ടൊ​പ്പം പാ​ര്‍​ട്ട്‌​ടൈം ജോ​ലി ചെ​യ്യു​ന്ന​തി​ന് അ​വ​സ​രം ഉ​ണ്ടാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ആ​ഗ്ര​ഹി​ക്കുന്നു. പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് ഉ​ള്‍​പ്പെ​ടെ നി​യ​ന്ത്ര​ണം ഇ​ല്ലാ​ത്ത വി​ധം യൂ​ണി​വേ​ഴ്‌​സി​റ്റി ലൈ​ബ്ര​റി​ക​ള്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രിക്കും. കാ​മ്പ​സു​ക​ള്‍ ല​ഹ​രി മു​ക്ത​മാ​ക്കു​ന്ന​തി​ന് കൂ​ട്ടാ​യ പ​രി​ശ്ര​മം വേ​ണ​മെ​ന്നും ഇ​തി​ന് വി​ദ്യാ​ര്‍​ഥി യൂ​ണി​യ​നു​ക​ളു​ടെ​യും പി.​ടി.​എ​ക​ളു​ടെ​യും ശ​ക്ത​മാ​യ പി​ന്തു​ണ ആ​വ​ശ്യ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button