Latest NewsUAENewsGulf

യുഎഇയിൽ കാറിടിച്ച് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

ദുബായ് : യുഎഇയിൽ കാറിടിച്ച് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. നഗരത്തിൽ ഒരു ഹോട്ടലിന്റെ പ്രവേശന കവാടത്തിനരികില്‍ രക്ഷിതാക്കള്‍ക്കൊപ്പം നിന്ന കുട്ടി പെട്ടെന്ന് റോഡിലേക്ക് ഓടി. അപ്രതീക്ഷിതമായി റോഡിലേക്ക് ഇറങ്ങിയ കുട്ടിയെ കണ്ട ഡ്രൈവര്‍ക്ക് വാഹനം നിര്‍ത്താൻ സാധിച്ചില്ല. ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങി ഗരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ സാധിച്ചില്ല.

Also read : കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് ക​ന്യാ​സ്ത്രീ മ​രി​ച്ചു, മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു

കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും റോഡുകളിലും തിരക്കേറിയ സ്ഥലങ്ങളിലും നില്‍ക്കുമ്പോള്‍ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും പോലീസ് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button