KeralaNattuvarthaLatest NewsNews

കൊച്ചി ഇന്‍ഫോപാര്‍ക്കിന് സമീപം വിദ്യാര്‍ത്ഥിനിക്ക് കുത്തേറ്റ സംഭവത്തില്‍ ഒരാള്‍ പിടിയില്‍

കൊച്ചി: കൊച്ചി ഇന്‍ഫോപാര്‍ക്കിന് സമീപം വിദ്യാര്‍ത്ഥിനിക്ക് കുത്തേറ്റ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പ്രതിയെന്ന് സംശയിക്കുന്നയാളെ പിടികൂടിയതായി പോലീസ് അറിയിച്ചു.തിങ്കളാഴ്ച വൈകിട്ടാണ് ഇന്‍ഫോ പാര്‍ക്കിന് സമീപം നൂര്‍ജഹാനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. വിദ്യാര്‍തഥിയുടെ നില ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിലാണ്.

പടമുഗള്‍ സ്വദേശിയായ അമല്‍ ആണ് ആക്രമണം നടത്തിയത്. ബൈക്കില്‍ പിന്തുടര്‍ന്നെത്തി കുത്തിവീഴ്ത്തിയ ശേഷം അമല്‍ ഓടി രക്ഷപ്പെട്ടുകയായിരുന്നു. പ്രണയബന്ധം നിരസിച്ചതിനാണ് ആക്രമണമെന്നാണ് പൊലീസിന്റെ നിഗമനം.

ശരീരമാസകലം കുത്തേറ്റിട്ടുണ്ട്. രക്ഷിക്കാന്‍ നോക്കിയ നാട്ടുകാരെയും അമല്‍ അക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തി. നാട്ടുകാര്‍ കല്ലെടുത്ത് എറിഞ്ഞതോടെ ഇയാള്‍ ബൈക്ക് ഉപേക്ഷിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. കളമശേരി മെഡിക്കല്‍ കോളേജില്‍ അബോധാവസ്ഥയില്‍ എത്തിച്ച നൂര്‍ജഹാനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി. പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button