Latest NewsNewsIndia

ഉദ്ധവ് താക്കറെയുടെ ഓഫീസില്‍ നിന്ന് വെറും രണ്ട് കിലോ മീറ്റര്‍ അകലെ ദേശവിരുദ്ധ പ്രതിഷേധം; ‘ഫ്രീ കശ്മീര്‍’ പ്രതിഷേധത്തിനെതിരെ ആഞ്ഞടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: ‘ഫ്രീ കശ്മീര്‍’ പ്രതിഷേധത്തിനെതിരെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരെ ആഞ്ഞടിച്ച് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ജെഎന്‍യുവില്‍ നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ മറയാക്കി ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നടന്ന ‘ഫ്രീ കശ്മീര്‍’ പ്രതിഷേധം നടന്നത് ഉദ്ധവ് താക്കറെയുടെ ഓഫീസില്‍ നിന്ന് വെറും രണ്ട് കിലോ മീറ്റര്‍ അകലെയായിരുന്നു. ഫഡ്‌നാവിസ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വെറും രണ്ട് കിലോ മീറ്റര്‍ മാത്രം അകലെയാണ് ‘ഫ്രീ കശ്മീര്‍ ദേശവിരുദ്ധ പ്രതിഷേധം നടന്നത്. യഥാര്‍ത്ഥത്തില്‍ എന്തിനു വേണ്ടിയാണ് പ്രതിഷേധം? എന്തിനാണ് ഫ്രീ കശ്മീര്‍ മുദ്രാവാക്യങ്ങള്‍? മുംബൈയില്‍ നടക്കുന്ന വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ സഹിക്കും? മൂക്കിന് താഴെ നടന്ന ദേശ വിരുദ്ധ പ്രതിഷേധം ഉദ്ധവ്ജി കണ്ടില്ലെന്ന് നടിക്കുമോ?’ ഫഡ്‌നാവിസ് ചോദിച്ചു.

ALSO READ: ജെഎന്‍യു സംഘര്‍ഷത്തിന്റെ മറവില്‍ കശ്മീര്‍ പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവരാന്‍ നീക്കം, ‘ ഫ്രീ കശ്മീര്‍ ‘ എന്ന പോസ്റ്ററുമായി സമരക്കാർ

മുംബൈയില്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് എന്ന പേരില്‍ ഒത്തുകൂടിയവര്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളാണ് മുഴക്കിയത്. ജെഎന്‍യു സംഘര്‍ഷം മുതലെടുത്ത് കശ്മീര്‍ പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടു വരാനാണ് തീവ്ര ഇടത്-പ്രവർത്തകർ സഖ്യം ശ്രമിക്കുന്നത്. ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് മുന്നില്‍ പ്രതിഷേധവുമായി നിരന്നവരാണ് കഴിഞ്ഞ ദിവസം ‘ഫ്രീ കശ്മീര്‍’ എന്ന പോസ്റ്റര്‍ ഉയര്‍ത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button