Latest NewsIndiaNews

മകളുടെ വിവാഹവാഹനത്തില്‍ ചാണകം പൂശി പിതാവ്

പശുവിന്‍ ചാണകത്തിന്റെ ഔഷധ ഗുണങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി മകളുടെ വിവാഹവാഹനത്തില്‍ ചാണകം പൂശി് മുംബൈയില്‍ നിന്നുള്ളൊരു ഡോക്ടര്‍. മഹാരാഷ്ട്രയിലെ കോലാപൂരിലുള്ള ഡോക്ടര്‍ നവ്‌നാഥ് ധുദാലാണ് ടൊയോട്ട ഇന്നോവയില്‍ ചാണകം പൂശിയത്. മുംബൈയിലെ ടാറ്റ കാന്‍സര്‍ ആശുപത്രിയിലെ സീനിയര്‍ ഡോക്ടറാണ് നവ്‌നാഥ് ദുദാല്‍. ചാണകം ക്യാന്‍സര്‍ അകറ്റുമെന്നും മനുഷ്യ ശരീരത്തിലെ എല്ലാ അസുഖങ്ങളും സുഖപ്പെടുത്തുമെന്നും നവ്‌നാഥ് പറയുന്നു. ആഗോളതാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രകൃതിയെ സംരക്ഷിക്കുന്നതില്‍ ചാണകത്തിന് വളരെയധികം പങ്കുണ്ടന്നും അദ്ദേഹം പറയുന്നു. വാഹനത്തിന്റ പുറത്ത് ചാണകം പൂശുന്നതോടെ കാറിനുള്ളിനെ താപനിലയും എസിയുടെ ഉപയോഗവും മൊബൈല്‍ റേഡിയേഷനും കുറയ്ക്കാന്‍ സാധിക്കും. ചാണകം പൂശുന്നതോടെ കാറിനകത്തെ ചൂട് അഞ്ച് മുതല്‍ ഏഴ് ഡിഗ്രിവരെ കുറയും. കൂടാതെ ചാണകം പൂശുന്നതുകൊണ്ട് വാഹനത്തിന്റെ നിറത്തിന് ഒരുകോട്ടവും സംഭവിക്കില്ലെന്നും കുറച്ചു സമയത്തേയ്ക്ക് മാത്രമേ ദുര്‍ഗന്ധമുണ്ടാകുകയുള്ളൂവെന്നും നവ്‌നാഥ് കൂട്ടിച്ചേര്‍ത്തു. ഗോമൂത്രത്തില്‍ നിന്ന് കാന്‍സറിന്റെ മരുന്നുണ്ടാക്കുന്ന പഠനത്തിലാണെന്നും ഡോക്ടര്‍ നവ്‌നാഥ് പറയുന്നു. മണ്‍വീടുകളില്‍ ചൂടു കുറയ്ക്കാനായി ചാണകം ഉപയോഗിക്കുന്നുണ്ട്. അതേ ആശയം എന്തുകൊണ്ട് കാറുകളില്‍ ഉപയോഗിച്ച് കൂടായെന്നും ഇദ്ദേഹം ചോദിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button