Latest NewsNewsInternational

ജോലി സമയം ദിവസം ആറ് മണിക്കൂർ മാത്രം, ആഴ്ചയിൽ മൂന്ന് ദിവസം അവധിയും, തൊഴിൽ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി ഫിൻലൻഡ്

വെറും 34 വയസ്സ് മാത്രം പ്രായമുള്ള വനിതാ പ്രധാനമനന്ത്രിയെ തെര‍ഞ്ഞെടുത്ത് മാതൃകയായ ഫിൻലൻഡ് വീണ്ടും ലോകത്തെ ഞെട്ടിക്കാൻ ഒരുങ്ങുന്നു.  രാജ്യത്തെ ജോലി സമയം സംബന്ധിച്ച പ്രധാനമന്ത്രി സന മരിന്റെ പുതിയ പ്രഖ്യാപനമാണു ജനങ്ങളെ ആവേശഭരിതരാക്കിയിരിക്കുന്നത്. ദിവസം ആറു മണിക്കൂര്‍ ജോലി സമയം വച്ച് ആഴ്ചയില്‍ നാലു പ്രവര്‍ത്തി ദിനങ്ങള്‍ നടപ്പിലാക്കുകയാണു തന്റെ ലക്ഷ്യമെന്നു സന കഴിഞ്ഞ ദിവസം സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ 120-ാം വാര്‍ഷികത്തില്‍ പ്രഖ്യാപിച്ചു.

ജോലി സമയം കുറയ്ക്കുന്നതിലൂടെ തൊഴിലാളികള്‍ക്കു കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ കൂടുതല്‍ സമയം ലഭിക്കുമെന്നാണ് സനയുടെ വാദം. ഹോബികള്‍ക്കായിട്ടും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കായിട്ടും ജനങ്ങള്‍ക്കു കൂടുതല്‍ സമയം ആവശ്യമാണെന്ന് താന്‍ വിശ്വസിക്കുന്നതായും സന പറഞ്ഞു.

പ്രധാനമന്ത്രിയാകും മുന്‍പ് ഫിന്‍ലാന്‍ഡിലെ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയായിരുന്നു സന അക്കാലത്ത തന്നെ ഇത്തരമൊരു നിർദേശം മുന്നോട്ട് വച്ചിരുന്നു. തൊഴിലാളികളുടെ ഉത്പാദനക്ഷമതയും ഗവണ്‍മെന്റും തൊഴിലാളികളുമായിട്ടുള്ള ബന്ധവും മെച്ചപ്പെടുത്തുന്നതിനു പ്രവര്‍ത്തി ദിവസങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന ശുപാര്‍ശയാണ് അക്കാലത്ത് തന്നെ സന മുന്നോട്ടു വച്ചത്. നിലവില്‍ ഫിന്‍ലാന്‍ഡില്‍ ദിവസം എട്ടു മണിക്കൂര്‍ വച്ച് ആഴ്ചയില്‍ അഞ്ചു ദിവസമാണു പ്രവൃത്തി സമയം. വിദ്യാഭ്യാസ മന്ത്രി ലീ ആന്‍ഡേഴ്‌സണ്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം സ്വാഗതം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.

മറ്റൊരു സ്‌കാന്‍ഡിനേവിയന്‍ രാജ്യമായ സ്വീഡന്‍ പരീക്ഷണാർഥം ആറു മണിക്കൂര്‍ തൊഴില്‍ സമയം നടപ്പാക്കിയിരുന്നു. മൈക്രോസോഫ്ട് ജപ്പാനില്‍ ആഴ്ചയില്‍ നാലു ദിവസം പ്രവൃത്തി സമയം നടപ്പാക്കിയപ്പോള്‍ ഉത്പാദനക്ഷമത 40 ശതമാനം വർധിച്ചതായി കണ്ടെത്തിയിരുന്നു. എന്തായാലും ഫിന്‍ലന്‍ഡ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടെ തൊഴില്‍ സമയത്തെ സംബന്ധിച്ച ലോകമെമ്പാടും പുതിയ ചര്‍ച്ചകള്‍ക്കാണ് വഴി തുറന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button