KeralaLatest NewsNews

ഒരു ഹായ് തരൂ, ഹലോ തരൂ, ഒരു കോമയെങ്കിലും തരൂ… ഫേസ്ബുക്കിൽ പോസ്റ്റിട്ട് വെറുപ്പിക്കുന്നവരെ ഉപദേശിച്ച് അവസാനം കേരളാ പൊലീസും രംഗത്ത്

ഫേസ്ബുക്ക് തുറന്നാൽ ഇപ്പോൾ നിറയെ ഇത്തരം പോസ്റ്റുകളാണ്, ഇത്തവണത്തെ പ്രത്യേകത കേശവൻ മാമൻമാർ മാത്രമല്ല അത്യാവശ്യം ടെക്കിയായവർ പോലും ഈ പോസ്റ്റ് ഇടുന്നുണ്ട് എന്നതാണ്. ഫേസ്ബുക്ക് അൽഗോരിതം മാറി ഫ്രണ്ടസിന്‍റെ അപ്ഡേറ്റുകൾ ന്യൂസ് ഫീഡിൽ കാണാൻ ഇനി ഇതേ മാർഗമുള്ളൂ എന്നാണ് പോസ്റ്റിടുന്നവർ പറയുന്നത്. ഏതായാലും ഫേസ്ബുക്കിൽ ഒക്കെ ആക്ടീവായ കേരള പൊലീസ് തന്നെ ഇപ്പോൾ ഇത്തരം പൊസ്റ്റുകൾ ഇടുന്നവരെ ഉപദേശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ന്യൂസ് ഫീഡിൽ ഒരിക്കലും എല്ലാ ഫ്രണ്ട്സിന്‍റെയും അപ്ഡേറ്റുകൾ ഉൾക്കൊള്ളിക്കാൻ സാധിക്കില്ല. നമ്മൾ ഏറ്റവും കൂടതൽ ഇടപെടുന്ന ഫേസ്ബുക്ക് ഫ്രണ്ടസിന്‍റെ പോസ്റ്റുകളാണ് നമ്മുടെ ന്യൂസ് ഫീഡിൽ കാണാനാകുന്നത്. സംശയമുള്ളവർ “Facebook Algorithm Hoax” എന്ന് ഗൂഗിൾ ചെയ്യൂ എന്നും ഉപദേശിക്കുന്നു കേരളാ പൊലീസ്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം.

ഫെയ്‌സ്‌ബുക്കിലെ ഇന്നത്തെ പ്രധാന വിശേഷം ശ്രദ്ധിച്ചിട്ടുണ്ടാവും. പുതിയ “ഫേസ്ബുക്ക് അൽഗോരിതം.” കോപ്പി പേസ്റ്റ്..പേസ്റ്റോടു പേസ്റ്റ്. പോസ്റ്റ്മാൻമാരിൽ അതിനിപുണന്മാരെന്നു കരുതുന്ന ട്രോളന്മാരും അല്ലാത്തവരും വരെ പെടുന്നു. കേശുമാമൻ സിൻഡ്രോം എന്നൊക്കെ സോഷ്യൽ മീഡിയ ഓമനപ്പേരിൽ അറിയപ്പെടുന്ന മണ്ടത്തരങ്ങളുടെ ലേറ്റസ്റ്റ് വേർഷൻ. ഒരാൾ പോസ്റ്റിടുകയേ വേണ്ടൂ.. പിന്നെ കോപ്പി പേസ്റ്റ് ആണ്…”എനിക്കൊരു ഹായ് തരൂ, ലൈക് തരൂ, കോമായെങ്കിലും തരൂ..” എന്നൊക്കെ പറഞ്ഞുള്ള പോസ്റ്റുകൾ കണ്ടില്ലേ ? ഉള്ള സുഹൃത്തുക്കൾ കൊഴിഞ്ഞു പോകാതിരിക്കാനുള്ള നെട്ടോട്ടത്തിലാണ് പലരും. ഫെസ്ബൂക് അൽഗോരിതം മാറ്റിയത്രേ.. ഇനി 25 സുഹൃത്തുക്കളുടെ പോസ്റ്റ് മാത്രമേ കാണാൻ കഴിയൂ എന്നും.

പ്രധാനപ്പെട്ട പോസ്റ്റുകൾ അടങ്ങിയ ന്യൂസ് ഫീഡുകൾ മാത്രമാണ് അല്ലെങ്കിലും കാണാൻ കഴിയുക. എല്ലാ സുഹൃത്തുക്കളുടെയും എല്ലാ പോസ്റ്റുകളും കാണണം എന്ന് പറഞ്ഞാൽ ഫെസ്ബൂക് മുതലാളിയും ബുദ്ധിമുട്ടിലാകും. നമുക്ക് കേൾക്കാനും കാണാനും കൂടുതൽ താല്പര്യമുള്ളവരെ ഫിൽറ്റർ ചെയ്താണ് ഫെയ്സ്ബൂക് കാണിക്കുക. കൂടുതൽ സംവദിക്കാൻ ഇഷ്ടപ്പെടുന്നവരുടെ പോസ്റ്റുകൾ സ്വാഭാവികമായും ഫീഡുകളിൽ മുന്നിട്ട് നിൽക്കുന്നു.

“Facebook Algorithm Hoax” എന്ന് സെർച്ച് ചെയ്താൽ കൂടുതൽ വിശദാംശങ്ങൾ അറിയാൻ കഴിയും.

അതിനാൽ ഇത്തരം കോപ്പി പേസ്റ്റ് ഇടുന്നതിന് മുൻപ് ശ്രദ്ധിക്കൂ..

shortlink

Related Articles

Post Your Comments

Related Articles


Back to top button