Latest NewsNewsIndia

‘ആയമ്മ ഇന്നലെ ജെഎന്‍യു ഇടത് സമരവേദിയില്‍ എത്തി കുറെ നേരം നില്‍ക്കുകയും ദേശീയ മാധ്യമങ്ങളില്‍ പരമാവധി മൈലേജ് നേടുകയും ചെയ്തു. സമരത്തെ പിന്തുണച്ച് ഒരൊറ്റ വാക്കുപോലും പറഞ്ഞില്ല’- ദീപികയ്‌ക്കെതിരെ സന്ദീപ് ജി വാര്യര്‍

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു കേന്ദ്ര സര്‍വകലാശാലയില്‍ അക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചെത്തിയ ദീപിക പദുക്കോണിനെ പരിഹസിച്ച് യുവമോര്‍ച്ച നേതാവ് സന്ദീപ് ജി വാര്യര്‍. പുതിയ സിനിമയുടെ പ്രമോഷന് വേണ്ടിയുള്ള ശ്രമങ്ങളാണ് നടന്നതെന്ന് സന്ദീപ് ജി വാര്യര്‍ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ദീപിക പദുക്കോൺ കുറേ ദിവസമായി പുതിയ സിനിമയുടെ പ്രമോഷന് വേണ്ടി ജനങ്ങൾ കൂടുന്ന പല സ്ഥലങ്ങളിലും പോകുന്നുണ്ട്. എങ്ങനെ പരമാവധി ജനശ്രദ്ധ പിടിച്ചു പറ്റാം എന്നത് തന്നെയാണ് ലക്ഷ്യം .

ആയമ്മ ഇന്നലെ ജെഎൻയു ഇടത് സമരവേദിയിൽ എത്തി കുറെ നേരം നിൽക്കുകയും ദേശീയ മാധ്യമങ്ങളിൽ പരമാവധി മൈലേജ് നേടുകയും ചെയ്തു. സമരത്തെ പിന്തുണച്ച് ഒരൊറ്റ വാക്കുപോലും പറയാതെ ദീപിക പദുക്കോൺ തിരികെ പോവുകയും ചെയ്തു. സമരത്തെ പിന്തുണച്ച് അവർ ഒരു ട്വീറ്റ് പോലും ചെയ്തിട്ടില്ല. ദീപിക ഇന്ത്യയിൽ ഏറ്റവുമധികം നികുതിയടയ്ക്കുന്ന നടിയാണ്. അതായത് അവർക്ക് നികുതിയെ കുറിച്ചൊക്കെ നല്ല ബോധ്യമുണ്ട്. 

എന്തായാലും ദീപികയുടെ സന്ദർശനം അവരുടെ പുതിയ സിനിമയ്ക്ക് നല്ല മൈലേജ് ഉണ്ടാക്കി കൊടുത്തു. കേരളവർമ്മയിലെ ഉളുപ്പില്ലാത്ത കവിത മോഷ്ടാവ് മുതൽ അംബാനിയുടെ കൂലിപ്പണിക്കാരനായ മാധ്യമ പ്രവർത്തകനടക്കം ദീപിക പദുകോണിന് പ്രമോഷൻ നൽകാൻ തുടങ്ങി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഗീതനിശ നടത്തി പണം പിരിച്ച ശേഷം കഴിഞ്ഞ രണ്ട് മാസക്കാലമായി അത് സംബന്ധിച്ച് ഒരു കണക്കും പുറത്തുവിടാത്ത റിമാ കല്ലിങ്കൽ, ആഷിക്ക് അബു , ബിജി ബാൽ , ഷഹബാസ് അമൻ , സിത്താര കൃഷ്ണകുമാർ, സയനോര തുടങ്ങിയവരൊക്കെ ദീപിക പദുക്കോണിനെ കണ്ടുപഠിക്കണം . ചുരുങ്ങിയ പക്ഷം ദീപികയ്ക്ക് എല്ലാത്തിനും കണക്കുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button