Latest NewsInternational

അദ്ധ്യാപിക ആവശ്യപ്പെട്ട പ്രകാരം സ്‌കൂള്‍ ഗ്രൗണ്ടിലെ മഞ്ഞ് നീക്കിയ പതിമൂന്ന് വയസ്സുകാരിക്ക് വിരല്‍ നഷ്ടപ്പെടുന്ന അവസ്ഥ

അതിശക്തമായ മഞ്ഞു വീഴ്ച്ചയുള്ള നേരത്ത് സ്‌കൂള്‍ ഗ്രൗണ്ട് വൃത്തിയാക്കാന്‍ ഇറങ്ങിയ പതിമൂന്ന് വയസ്സുകാരിക്ക് വിരലുകൾ നഷ്ടപ്പെടുന്ന അവസ്ഥ. കുട്ടിക്ക് ഫ്രോസ്റ്റ് ബൈറ്റ് അഥവാ ശീതാധിക്യത്തിലുണ്ടാകുന്ന ശരീരവീക്കം മൂലം വിരലുകള്‍ മുറിച്ച് മാറ്റേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. വടക്ക് കിഴക്കന്‍ ചൈനയിലെ ഒരു സ്‌കൂളിലെ വിദ്യാര്‍ത്ഥിക്കാണ് ഈ ദുരവസ്ഥ ഉണ്ടായത്.ലു യാന്‍യാന്‍ എന്ന പതിമൂന്നു വയസുകാരി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കടുത്ത ഫ്രോസ്റ്റ് ബൈറ്റു മൂലം വിരലുകള്‍ കരുവാളിച്ചു നീരു വന്ന അവസ്ഥയിലാണ്.കടുത്ത മഞ്ഞു വീഴ്ചയുള്ള ഇവിടെ സ്‌കൂള്‍ മുറ്റത്തു വീണ മഞ്ഞു നീക്കം ചെയ്യാന്‍ അധ്യാപിക വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിരുന്നു. ഗ്‌ലൗസ് ധരിക്കാതെ മഞ്ഞു നീക്കം ചെയ്ത കുട്ടിക്കാണ് വിരലുകളുടെ ചലനം നഷ്ടമായത്. മൂന്നു മണിക്കൂര്‍ നേരം ഗ്രൗണ്ട് വൃത്തിയാക്കിയ കുട്ടി തന്റെ വിരലുകള്‍ ചലിക്കുന്നില്ല എന്ന് അധ്യാപികയോട് പറഞ്ഞിട്ടും അത് ശ്രദ്ധിച്ചില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

ലോകത്തെ ഞെട്ടിച്ച ഓസ്‌ട്രേലിയയിലെ കാട്ടു തീയ്ക്ക് പിന്നിൽ മനുഷ്യന്റെ ഇടപെടല്‍, 183 പേര്‍ അറസ്റ്റില്‍

മൂന്നു മണിക്കൂര്‍ മഞ്ഞു നീക്കം ചെയ്ത ശേഷം ക്ലാസില്‍ എത്തിയ കുട്ടിക്ക് തന്റെ കൈവിരലുകളുടെ സ്പര്‍ശനം അറിയാന്‍ സാധിക്കാതെ വന്നതോടെയാണ് ആശുപത്രിയില്‍ എത്തിയത്. വിരലുകള്‍ സാധാരണ നിലയിലേക്ക് എത്തിയില്ലെങ്കില്‍ അവ മുറിച്ചു മാറ്റണം എന്നാണു ഡോക്ടര്‍മാർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button