Latest NewsKeralaIndia

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയുടെ വെടിയേറ്റ് എ എസ്‌ഐ മരിച്ചു: പ്രതിക്കായി തെരച്ചിൽ

മൂന്ന്‌ തവണ വെടിയുതിര്‍ത്തതായാണ്‌ പ്രാഥമിക വിവരം. ബൈക്കിന്റെ നമ്പര്‍ വ്യാജമാണെന്നു പോലീസ്‌ അറിയിച്ചു.

തിരുവനന്തപുരം: കേരളാ തമിഴ്‌നാട്‌ അതിര്‍ത്തിയില്‍ കളിയിക്കാവിളയ്‌ക്ക്‌ സമീപമുള്ള ചെക്ക്‌പോസ്‌റ്റില്‍ ഡ്യൂട്ടിയിലായിരുന്ന എ.എസ്‌.ഐയെ പോലീസ്‌ ഔട്ടപോസ്‌റ്റില്‍ വെടിവച്ചു കൊന്നു. കളയിക്കാവിള പൊലീസ്‌ സ്‌റ്റേഷനിലെ എ.എസ്‌.ഐ. എസ്‌.എസ്‌. വില്‍സണ്‍ (54)ആണ്‌ മരിച്ചത്‌. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. വെടിവച്ചെന്നു കരുതുന്ന കൊലക്കേസ്‌ പ്രതിയായ രാജ്‌കുമാറിനെ പോലീസ്‌ തെരയുന്നു. സിംഗിള്‍ ഡ്യൂട്ടി ചെക്ക്‌പോസ്‌റ്റില്‍ കാവല്‍ ജോലിക്ക്‌ നില്‍ക്കുമ്പോഴായിരുന്നു മുഖംമൂടി ധരിച്ച്‌ ബൈക്കിലെത്തിയ രണ്ടംഗ സംഘം വില്‍സനുനേരെ വെടിവെച്ചത്‌.

മൂന്ന്‌ തവണ വെടിയുതിര്‍ത്തതായാണ്‌ പ്രാഥമിക വിവരം. ബൈക്കിന്റെ നമ്പര്‍ വ്യാജമാണെന്നു പോലീസ്‌ അറിയിച്ചു. വെടിയുതിര്‍ത്തതിന്‌ ശേഷം മറ്റൊരുവാഹനത്തില്‍ കയറി അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വില്‍സനെ കുഴിത്തുറ ഗവണ്‍മെന്റ്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാര്‍ത്താണ്ഡം സ്വദേശിയാണ്‌ മരിച്ച വില്‍സണ്‍. ഉന്നത പൊലീസ്‌ ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

കൊച്ചിയിൽ പ്‌ളസ് ടൂ വിദ്യാര്‍ത്ഥിനിയെ പ്രതി സഫർ കാറിൽ കയറ്റി കൊണ്ടുപോയത് ഈ തന്ത്രം പ്രയോഗിച്ച്

കൊലക്കേസ് പ്രതിയായ രാജ് കുമാരാണ് വെടിവച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ബൈക്കിലെത്തിയ ഇയാള്‍ 10.30 യോടെ ചെക്ക് പോസ്റ്റിലുണ്ടായിരുന്ന പൊലീസുകാരനെ വെടിവയ്ക്കുകയായിരുന്നു. നാലു പ്രാവശ്യം വെടിവെച്ചുവെന്നും ഇയാള്‍ക്കൊപ്പം ബൈക്കില്‍ മറ്റൊരാള്‍ കൂടിയുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.പ്രതിക്കായി കേരള-തമിഴ്നാട് പൊലീസ് സംയുക്തമായി തിരച്ചില്‍ തുടങ്ങി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button