Latest NewsIndia

പൗരത്വ നിയമ ഭേദഗതി: പ്രതിപക്ഷത്ത് ഭിന്നത, സോണിയ ഗാന്ധി വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമതാ ബാനര്‍ജി

പൗരത്വ നിയമ ഭേദഗതിക്കെതിരായ തുടര്‍ സമരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സോണിയ ഗാന്ധി വിളിച്ച യോഗത്തില്‍ ഇടതുപാര്‍ട്ടികളടക്കം പങ്കെടുക്കും.

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമര പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ജനുവരി 13നാണ് കോണ്‍ഗ്രസ് അധ്യക്ഷ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ തുടര്‍ സമരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സോണിയ ഗാന്ധി വിളിച്ച യോഗത്തില്‍ ഇടതുപാര്‍ട്ടികളടക്കം പങ്കെടുക്കും.

അതേസമയം ഇന്നലത്തെ ദേശീയ പണിമുടക്കില്‍ കോണ്‍ഗ്രസിന്റെയും ഇടതുപാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ വന്‍ തോതില്‍ അക്രമം നടത്തിയെന്നും ഇതില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്നും മമത പറഞ്ഞു. മമതാ ബാനര്‍ജിയുടെ നിലപാട് പ്രതിപക്ഷ നിരയില്‍ വിള്ളല്‍ വീഴ്ത്തിയിരിക്കുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം തുടരുമെന്ന് മമത വ്യക്തമാക്കി.

ചെക്ക്‌പോസ്റ്റ് വഴി ആയുധധാരികള്‍ കേരളത്തിലേക്കു കടന്നത് കറുത്ത കാര്‍ വഴി : സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേയ്ക്കും അതീവജാഗ്രതാ നിര്‍ദേശം : കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പറും മറ്റ് വിശദാംശങ്ങളും പുറത്തുവിട്ട് പൊലീസ്

എന്നാല്‍ അക്രമം അംഗീകരിക്കാനാകില്ലെന്നും കോണ്‍ഗ്രസിനും ഇടതുപാര്‍ട്ടികള്‍ക്കും ഇരട്ടത്താപ്പാണെന്നും മമത ആരോപിച്ചു. രാജ്യത്തെ സര്‍വകലാശാലകളിലെ സമരത്തെ അക്രമത്തിലൂടെ അടിച്ചമര്‍ത്താന്‍ ശ്രമങ്ങള്‍ നടക്കുമ്പോഴാണ് പ്രതിപക്ഷത്തെ ഒരുമിപ്പിച്ച്‌ സമരം കൂടുതല്‍ ശക്തമാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം മുന്‍കൈ എടുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button