Latest NewsNewsIndia

ചെക്ക്‌പോസ്റ്റ് വഴി ആയുധധാരികള്‍ കേരളത്തിലേക്കു കടന്നത് കറുത്ത കാര്‍ വഴി : സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേയ്ക്കും അതീവജാഗ്രതാ നിര്‍ദേശം : കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പറും മറ്റ് വിശദാംശങ്ങളും പുറത്തുവിട്ട് പൊലീസ്

പത്തനംതിട്ട : ചെക്ക്പോസ്റ്റ് വഴി ആയുധധാരികള്‍ കേരളത്തിലേക്കു കടന്നത് കറുത്ത കാര്‍ വഴി . സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേയ്ക്കും അതീവജാഗ്രതാ നിര്‍ദേശം
കളിയിക്കാവിളയില്‍ എഎസ്‌ഐ വില്‍സണിനെ വെടിവച്ചു കൊലപ്പെടുത്തിയാണ് ചെക്ക്‌പോസ്റ്റ് വഴി ആയുധധാരികള്‍ കേരളത്തിലേക്കു കടന്നത് TN 57 AW 1559 എന്ന നമ്പരിലെ കാറാണ് കേരളത്തിലേക്ക് കന്നത്. ഈ കാറിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ ബന്ധപ്പെടണമെന്ന് കാണിച്ച് കേരളത്തിലെ എല്ലാ പൊലീസ് കേന്ദ്രങ്ങളിലേക്കും സന്ദേശമയച്ചു.

Read Also : കളിയിക്കാവിളയില്‍ എഎസ്ഐയെ വെടിവച്ച് കൊന്നവര്‍ക്ക് തീവ്രവാദ ബന്ധം ; പ്രതികള്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടു : നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് തമിഴ്‌നാട് ഡിജിപി

എഎസ്‌ഐയെ വെടിവച്ചു കൊന്നശേഷമാണ് കേരളത്തിലേക്ക് ഇവര്‍ കടന്നത് എന്നതിനാല്‍ അതീവ ജാഗ്രതാ നിര്‍ദേശവും പൊലീസ് നല്‍കി. ഇവര്‍ക്കു തീവ്രവാദ ബന്ധമുണ്ടെന്നു തമിഴ്‌നാട് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. തമിഴ്‌നാട് സ്വദേശികളായ തൗഫിക്, അബ്ദുല്‍ ഷമീം എന്നിവരുള്‍പ്പെടുന്ന സംഘമാണ് കടന്നതെന്നാണ് സംശയിക്കുന്നത്. ഇവര്‍ രണ്ട് പേരേയും പൊലീസ് അറ്‌സറ്റ് ചെയ്തിരുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

കാറിനെ സംബന്ധിച്ചു ചിത്രങ്ങളോ വിഡിയോയോ ഉണ്ടെങ്കില്‍ പൊലീസിന്റെ 9497980953 നമ്പരിലെ വാട്‌സാപ്പിലേക്ക് അയയ്ക്കണമെന്നും നിര്‍ദേശിച്ചു. എഎസ്‌ഐയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കേരള ഡിജിപിയുമായി കൂടിക്കാഴ്ച നടത്താന്‍ തമിഴ്‌നാട് ഡിജിപി തിരുവനന്തപുരത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button