USALatest NewsNews

സുലൈമാനി വധം കിമ്മിന് ഞെട്ടലുണ്ടാക്കിയോ? ഡോണൾഡ് ട്രംപ് ഉത്തര കൊറിയയ്ക്ക് നൽകിയത് ഒരു സന്ദേശം; വിശദാംശങ്ങൾ ഇങ്ങനെ

ന്യൂയോർക്ക്: സുലൈമാനി വധം ഏകാധിപതിയായ ഭരണാധികാരി കിം ജോങ് ഉന്നിന് ഞെട്ടലുണ്ടാക്കിയെന്നാണ് വിദേശ മാധ്യമങ്ങൾ പറയുന്നത്. കിം ജോങ് ഉന്നിനെ പലർക്കും ഭയമാണ്. ആണവ പരീക്ഷണങ്ങൾ നടത്തിയും ദീർഘദൂര മിസൈലുകൾ പരീക്ഷിച്ചും കിം ‘മുഖ്യശത്രു’ യുഎസിനോടുള്ള ഭീഷണി തുടരുന്നു. ഇറാനിൽ താരപദവിയുള്ള സൈനിക ജനറൽ ഖാസിം സുലൈമാനിയെ വ്യോമാക്രമണത്തിൽ വധിച്ച് യുഎസ് പ്രസിഡന്റ് കിമ്മിനും മഹത്തായ ഒരു സന്ദേശം നൽകിയിരിക്കുന്നു.

ആളെണ്ണത്തിൽ ലോകത്തിലെ നാലാമത്തെ വലിയ സൈനികശക്തി. മികച്ച പരിശീലനം നേടിയ സ്പെഷൽ സേനകൾ. ആണവ, രാസായുധങ്ങളുടെ വൻ ശേഖരം. പുറംലോകവുമായി കാര്യമായി ബന്ധമില്ലാതെ, രഹസ്യങ്ങളും നിഗൂഢതകളും ആവരണമാക്കി ലോകത്തെ മുൾമുനയിൽ നിർത്തുന്ന ഉത്തര കൊറിയ യഥാർത്ഥത്തിൽ ട്രംപിന്റെ നീക്കത്തിൽ ഭയന്നു കാണും.

യുദ്ധഭീതിയുടെ അന്തരീക്ഷം ചൂടുപിടിപ്പിച്ച് വാക്പയറ്റ് നടത്തുന്ന യുഎസും ഉത്തരകൊറിയയും 2017ൽ ലോകത്തിനു നൽകിയ ആശങ്കയ്ക്കു കണക്കില്ല. അന്ന് വൈറ്റ് ഹൗസിൽനിന്നൊരു ചോദ്യമുയർന്നു. ആണവായുധത്തിലും ബാലിസ്റ്റിക് മിസൈലുകളിലും ഭ്രമിച്ച കിമ്മിനെ ഭയപ്പെടുത്താൻ ഉത്തര കൊറിയയ്ക്കു നേരെ യുഎസിന് നിയന്ത്രിത ആക്രമണം നടത്തിക്കൂടെയെന്നായിരുന്നു അത്.

ALSO READ: വിഡ്ഢിത്തം നിറഞ്ഞ ആണവ കരാറാണ് ഒബാമയുടെ കാലത്ത് ഒപ്പിട്ടത്; ഇറാനെ ഇനിയൊരു ആക്രമണത്തിനു സമ്മതിക്കില്ല;- ഡോണൾഡ്‌ ട്രംപ്

‘ഈ മണ്ണിലെ ഒരു പുൽക്കൊടിയെങ്കിലും നശിപ്പിക്കപ്പെട്ടാൽ അമേരിക്ക എന്ന രാജ്യം നരകത്തിലേക്കു പോകും. അവരുടെ കുറഞ്ഞ കാലത്തെ ചരിത്രം വിസ്മൃതമാകും.’– 2018 ഫെബ്രുവരിയിൽ ഔദ്യോഗിക മാധ്യമത്തിലൂടെ ഉത്തര കൊറിയയുടെ മറുപടിയെത്തി. ഉത്തര കൊറിയയുടെ പ്രസ്താവന ഗൗരവത്തിലായിരുന്നോ എന്നു നിശ്ചയമില്ല. എന്തായാലും അങ്ങനെയൊരു ആക്രമണത്തിന് യുഎസ് മുതിർന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button